Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്‍വറിന് തിരിച്ചടി: തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായുള്ള പത്രിക തള്ളി; സ്വതന്ത്രനായി മത്സരിക്കും


മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.വി.അന്‍വര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും പത്രിക നല്‍കിയിട്ടുള്ളതിനാല്‍ അന്‍വറിന് മത്സരിക്കാം. രണ്ട് സെറ്റ് പത്രികയാണ് അന്‍വര്‍ നല്‍കിയിരുന്നത്. ഒന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും മറ്റൊന്ന് സ്വതന്ത്രനായും. ഇതില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായുള്ള പത്രികയാണ് തള്ളിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി യാണ് കമ്മിഷന്‍ പത്രിക തള്ളിയത്. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഓഫീസില്‍ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്തേക്ക് അന്‍വര്‍ നേരിട്ടെത്തിയിരുന്നു.

അതേസമയം വിഷയത്തില്‍ അഭിഭാഷകര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അവസാന വട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സാങ്കേതിക തടസമുള്ളതിനാല്‍ സ്വതന്ത്രനായി മറ്റൊ രു പത്രിക കൂടി നല്‍കിയ കാര്യം അന്‍വര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പുതിയ മുന്നണി രൂപീകരിച്ചത്. തൃണമൂല്‍ കോണ്‍ ഗ്രസിന്റെ നേതൃത്വത്തില്‍ തന്നെയാണ് മുന്നണി.


Read Previous

സിബിഎസ്ഇ പത്താം ക്ലാസ് പ്രതിഭാ സംഗമം നടത്തി അലിഫ് സ്കൂൾ

Read Next

രാജ്യത്തെ കോവിഡ് കേസുകളില്‍ 35 ശതമാനവും കേരളത്തില്‍; പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »