ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുംസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ വിവാദം തുടരുന്നതിനിടെ ശ്രീനാരായണ ഗുരുവിന്റെ ഇതരമതസ്ഥരോടുള്ള സമീപനം ചര്‍ച്ചയാകുന്നു. നാരായണ ഗുരുവിന്റെ സുഹൃത്തായിരുന്ന നെടുങ്ങണ്ടയിലെ അബ്ദുള്‍ അസീസ് മുസലിയാരെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍.
ഗുരുവുമായി അബ്ദുള്‍ അസീസ് മുസലിയാര്‍ക്കുണ്ടായിരുന്ന ആത്മബന്ധമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അശോകന്‍ ചരുവില്‍ ചൂണ്ടിക്കാട്ടുന്നത്. ഒരുഘട്ടത്തില്‍ അബ്ദുള്‍ അസീസ് മുസലിയാരെ നാരായണ ഗുരു ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നു എന്നും പ്രാര്‍ത്ഥനകള്‍ക്കായി ശിവഗിരിയില്‍ ഒരു പള്ളി പണിയാ മെന്ന് വാഗ്ദാനം നല്‍കിയിരുന്നു എന്നുമാണ് അശോകന്‍ ചെരുവരില്‍ പറയുന്നത്. ഗുരുവിന്റെ ക്ഷണം അന്ന് അബ്ദുള്‍ അസീസ് മുസലിയാര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ശിവഗിരിയില്‍ ശാരദാമണ്ഡപത്തി നൊപ്പം ഒരു മുസ്ലിംപള്ളി കൂടി തലയുയര്‍ത്തി നില്‍ക്കുമായിരുന്നെന്നും വക്കം സുകുമാരന്റെ ലേഖനത്തെ ഉദ്ധരിച്ച് എഴുത്തുകാരന്‍ ചൂണ്ടിക്കാട്ടുന്നു.
അശോകന്‍ ചരുവിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
നാരായണഗുരുവിന്റെ പ്രിയ സുഹൃത്തായിരുന്നു നെടുങ്ങണ്ടയിലെ അബ്ദുള്‍ അസീസ് മുസലിയാര്‍. അവധൂതകാലം മുതലേ ഗുരു അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു താമസിക്കാറുണ്ട്. പിന്നീട് ശിവഗിരിയിലും അവര്‍ സന്ധിക്കാറുണ്ട്.
ഒരിക്കല്‍ മുസലിയാരുടെ വീട്ടില്‍ ഗുരു ചെന്നപ്പോള്‍ രോഗം കൊണ്ട് അദ്ദേഹം തീരെ അവശനാണെന്ന് കണ്ടു. അദ്ദേഹത്തോട് വിശ്രമിക്കുവാന്‍ ഗുരു ആവശ്യപ്പെട്ടു.
മുസലിയാര്‍ പറഞ്ഞു: ഇവിടെയിങ്ങനെ കിടക്കുമ്പോള്‍ ഒരസൗകര്യം വായനക്കാണ്. ഇവിടെ പുസ്തകങ്ങള്‍ കാര്യമായിട്ടില്ല.
ഗുരു പറഞ്ഞു: ഗിവഗിരിയിലേക്ക് പോരൂ. അവിടെ താമസിക്കാം. അവിടെ ഇഷ്ടം പോലെ പുസ്തകങ്ങളുണ്ട്. സമാധാനമായി ഇരുന്നു വായിക്കാം.
മുസലിയാര്‍ ഒന്നു മന്ദഹസിക്കുക മാത്രം ചെയ്തു.
ഗുരു തുടര്‍ന്നു: പ്രാര്‍ത്ഥനക്കു വേണ്ടി ശിവഗിരിയില്‍ ഒരു പള്ളി പണിഞ്ഞു തരാം. പോന്നോളൂ.
മുസലിയാര്‍ വീടുവിട്ടു നില്‍ക്കാന്‍ തയ്യാറായില്ല. അദ്ദേഹം അന്ന് ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കില്‍ ശിവഗിരിയില്‍ ശാരദാമണ്ഡപത്തിനൊപ്പം ഒരു മുസ്ലിംപള്ളി കൂടി തലയുയര്‍ത്തി നില്‍ക്കുമായിരുന്നു.
(വിവരങ്ങള്‍ക്ക് വക്കം സുകുമാരന്റെ ലേഖനത്തോട് കടപ്പാട്)
