ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പ്രധാന മാര്‍ഗമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ വാദമായിരുന്നു ജനസംഖ്യാ നിയന്ത്രണം. 1970കള്‍ മുതല്ക്കേ ജനസംഖ്യാ നിയന്ത്രണം ആഗോളതലത്തില്‍ മിക്ക രാജ്യങ്ങളും ഏറ്റെടുത്തു. ലോകത്തെ ജനസംഖ്യയുടെ നാല്പത് ശതമാനവുമുണ്ടായിരുന്ന ചൈനയും ഇന്ത്യയുമായിരുന്നു ജനസംഖ്യാ നിയന്ത്രണത്തിന് പ്രധാനമായി ഊന്നല്‍ കൊടുത്തത്.

സര്‍ക്കാര്‍ തലത്തില്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി വലിയ പ്രചാരണ പരിപാടികള്‍ നടന്നു. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ആഫ്രിക്കയും മറ്റ് വികസിത, വികസ്വര ഏഷ്യന്‍ രാജ്യങ്ങളും ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ത്വരിതമായ പദ്ധതികള്‍ നടപ്പാക്കി. ചൈനയിലെ ഒറ്റക്കുട്ടി സമ്പ്രദായം വിവാദങ്ങളാല്‍ വാര്‍ത്താ പ്രാധാന്യം നേടിയെങ്കിലും 40 വര്‍ഷമാണ് ഈ നയം ചൈനീസ് സർക്കാർ തുടര്‍ന്നത്.
കുടുംബാസൂത്രണ പദ്ധതിയിലൂടെ ഇന്ത്യയും ഏറെ മുന്നോട്ട് പോയി. ജനസംഖ്യാപെരുപ്പം ലോകസാമ്പത്തിക രംഗത്തെ ദുര്‍ബലപ്പെടുത്തുമെന്നും ദാരിദ്ര്യം വര്‍ധിപ്പിക്കുമെന്നും വിഭവ ദൗര്‍ലഭ്യത്തിന് കാരണമാകുമെന്നുമായിരുന്നു പ്രധാന വാദം. മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ജനങ്ങളിലെത്തില്ലെന്നും കുടുംബ-സാമൂഹികാവസ്ഥക്ക് കോട്ടം തട്ടുമെന്നൊക്കെ ശാസ്ത്രീയമായി ഉന്നയിക്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം പോലെ തന്നെ ജനസംഖ്യാ പെരുപ്പവും മനുഷ്യവംശം നേരിടുന്ന വെല്ലുവിളിയായി ഗണിക്കപ്പെട്ടു.
ലോകത്താകമാനം സംയോജിതമായ പദ്ധതികളിലൂടെ ജനസംഖ്യ നിയന്ത്രണ വിധേയമാകുന്നതാണ് പിന്നീട് കണ്ടത്. വികസിത രാജ്യങ്ങളിലും ചൈനയിലും ജപ്പാനിലുമെല്ലാം ജനസംഖ്യ കുറഞ്ഞ് വരുകയും ജനന നിരക്ക് താഴുകയും ചെയ്തു. എന്നാല്‍, ഈ കാലത്തിനിടക്ക് ആഗോള സാമ്പത്തിക, സാങ്കേതിക രംഗം വലിയ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. കൃഷി മുതലുള്ള എല്ലാ അടിസ്ഥാന മേഖലകളിലും ശാസ്ത്ര സാങ്കേതിക മേഖലയുടെ സഹായത്തോടെ വലിയ കുതിച്ചുചാട്ടമുണ്ടായി. തത്ഫലമായി ഭക്ഷ്യ വസ്തുക്കളടക്കമുള്ള അടിസ്ഥാന ഉല്‍പ്പാദന രംഗത്തും വര്‍ധനവുണ്ടായി. ഇന്ത്യയും ചൈനയുമടക്കം വലിയ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ പോലും ഉല്പാദന മിച്ചമുണ്ടാകുന്ന അവസ്ഥയുണ്ടായി. അതേസമയം, ഭരണരംഗത്തെ അസ്ഥിരതയും ആഭ്യന്തര സംഘര്‍ഷവും കാരണം ആഫ്രിക്കന്‍ രാജ്യങ്ങളിലെ ദരിദ്രാവസ്ഥക്ക് വലിയ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നു.
