Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭർത്താവ് ഉപേക്ഷിച്ച എന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു’; കൃഷ്ണകുമാറിനെതിരായ പരാതിയുടെ പകർപ്പ് പുറത്ത്, പരാതി മുക്കിയത് ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വങ്ങൾ ചേർന്നെന്ന് സൂചന.


പാലക്കാട്: ബിജെപി വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ ഭാര്യയുടെ സഹോദരി നൽകിയ പീഡന പരാതിയുടെ പകർപ്പ് പുറത്ത്. ഭർത്താവ് ഉപേക്ഷിച്ച തന്നെ കൃഷ്ണകുമാർ പലതവണ ലൈംഗി കമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് പരാതിയിലുളളത്. തനിക്കും അമ്മയ്ക്കും അർഹതപ്പെട്ട സ്വത്ത് മൂത്ത സഹോദരി കൈവശം വച്ചിരിക്കുകയാണെന്നും പരാതിയിലുണ്ട്. സ്വത്ത് തർക്ക പരാതിയോടൊപ്പം ലൈംഗിക പീഡനത്തിനും യുവതി നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തുടരന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കുകയായി രുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കിയിട്ടുണ്ട്.

2014ലാണ് യുവതി കൃഷ്ണകുമാറിനെതിരെ ആദ്യമായി പരാതി നൽകിയത്. അന്ന് ഗാർഹിക പീഡന ത്തിനും ലൈംഗിക പീഡനത്തിനുമാണ് കേസ് കൊടുത്തത്. ഈ രണ്ട് പരാതിയിലും പൊലീസ് എഫ്ഐ ആർ ഇട്ടിരുന്നു. എന്നാൽ ഗാർഹിക പീഡന പരാതി മാത്രമാണ് കോടതിയിലെത്തിയത്. തുടരന്വേഷണ ത്തിൽ ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെന്നാണ് കൃഷ്ണകു മാർ പറഞ്ഞത്. സ്വത്ത് തർക്കക്കേസിൽ 2023ൽ കൃഷ്ണകുമാറിനും ഭാര്യയ്ക്കും അനുകൂലമായ വിധി വന്നിരുന്നു. 2024ൽ ഗാർഹിക പീഡനക്കേസിലും അനുകൂല വിധി വന്നിരുന്നു. എന്നാൽ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്നാണ് നോർത്ത് പൊലീസ് അന്ന് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരി പ്രതികരിക്കുകയുണ്ടായി. ‘ എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലന്‍കുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി മുരളീധര നോടും എം ടി രമേശിനോടും പരാതി ഉന്നയിച്ചിരുന്നു. നീതി ലഭ്യമാക്കാമെന്നും കൃഷ്ണകുമാറിനെതിരെ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനൽകിയിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടി യും കൈക്കൊണ്ടിട്ടില്ല’- യുവതി പറഞ്ഞു.


Read Previous

മലയോര കര്‍ഷകര്‍ക്ക് ആശ്വാസം; ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായി; പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം നടപ്പിലാകുന്നുവെന്ന് മുഖ്യമന്ത്രി

Read Next

ദമാം അൽകോബാറിൽ ഹൈദരാബാദ് സ്വദേശിനി മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »