Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൂക്ഷിക്കുക, കണ്ടാല്‍ ഒറിജിനല്‍, പക്ഷേ വ്യാജൻ… കേരള ലോട്ടറിയുടെ കളര്‍ കോപ്പിയെടുത്ത് വൻ തട്ടിപ്പ്, സംഭവമിങ്ങനെ…


തൃശൂർ: കാട്ടൂർ പൊഞ്ഞനത്ത് സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി തട്ടിപ്പ് നടത്തിയതിന് പിന്നാലെ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി ലോട്ടറി ഏജൻ്റ് തേജസ്. തട്ടിപ്പ് നടത്താൻ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് തനിക്ക് സംശയുമുണ്ടെന്നും ഇത്തരം തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്നും പലരും പരാതിപ്പെടാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലോട്ടറിയുടെ കളര്‍ഫോട്ടോ നല്‍കി തൻ്റെ കടയില്‍ 15000 രൂപ തട്ടിയെടുത്തുവെന്നും അദ്ദേഹം പ്രതികരിച്ചു.

ലോട്ടറി ഏജൻ്റ് നെല്ലിപ്പറമ്പിൽ തേജസ് ആണ് തട്ടിപ്പിന് ഇരയായത്. നറുക്കെടുപ്പിൽ നാലാം സമ്മാനമായ 5000 രൂപ നേടിയ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകിയാണ് ഏജൻ്റില്‍ നിന്ന് 15,000 രൂപ തട്ടിയത്. കാട്ടൂർ ഹൈസ്‌കൂളിന് സമീപത്തെ തേജസിൻ്റെ ലോട്ടറി കടയിൽ ബൈക്കിലെത്തിയ യുവാവ് സമ്മാനം നേടിയ ടിക്കറ്റിൻ്റെ കളർ കോപ്പി നൽകുകയായിരുന്നു. കഴിഞ്ഞ 21 ന് നറുക്കെടുത്ത കേരള സർക്കാറിൻ്റെ സമൃദിയുടെ മൂന്ന് ടിക്കറ്റ് ആണ് യുവാവ് നൽകിയത്.

ക്യൂആർ കോഡ് ഉപയോഗിച്ചുള്ള പരിശോധനയിൽ ടിക്കറ്റിന് നാലാം സമ്മനമായ 5000 രൂപ ലഭിച്ചതായി കാണിക്കുകയും ചെയ്‌തു. ഇതിനെ തുടർന്ന് കമ്മിഷൻ കഴിച്ചുള്ള തുക തേജസ് യുവാവിന് നൽകുകയും ചെയ്‌തു. എന്നാൽ ടിക്കറ്റ് മാറാൻ തേജസ് ഏജൻസിലെത്തിയപ്പോൾ ഈ ലോട്ടറി 23-ാം തീയതി ആലപ്പുഴ ട്രഷറിയിൽ മാറിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. സംഭവത്തിൽ തേജസ് കാട്ടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.


കണ്ടാല്‍ ഒറിജിനല്‍, സംഭവം അറിയുന്നത് ഏജൻസിയില്‍ എത്തിയപ്പോള്‍

കഴിഞ്ഞ മാസം 27ന് ഒരാള്‍ ടിക്കറ്റ് മാറാൻ കടയിലേക്ക് വന്നെന്നും സര്‍ക്കാരിൻ്റെ സ്‌കാനര്‍ പരിശോധി ച്ചപ്പോള്‍ യാതൊരു പ്രശ്‌നവും തോന്നിയില്ലെന്നും ലോട്ടറി ഏജൻ്റ് പ്രതികരിച്ചു. ആറ് ടിക്കറ്റുകളുമായാണ് യുവാവ് കടയില്‍ എത്തിയത്, അങ്ങിനെ ആറ് ടിക്കറ്റ് മാറാൻ അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് താൻ സര്‍ക്കാരിൻ്റെ സ്‌കാനര്‍ പരിശോധിച്ചപ്പോള്‍ 5000 രൂപ അടിച്ചതായി കാണിച്ചു.

ശേഷം ആറ് ടിക്കറ്റില്‍ നിന്നും മൂന്ന് ടിക്കറ്റ് താൻ മാറി നല്‍കിയെന്നും പിന്നീട് ഏജൻസിയില്‍ എത്തിയ പ്പോഴാണ് ഈ ടിക്കറ്റുകള്‍ മുന്നേ മാറിയതാണെന്ന് മനസിലായതെന്നും ലോട്ടറിയുടെ കളര്‍ ഫോട്ടോ എടുത്ത് തന്നെ കബളിപ്പിച്ചതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നും തേജസ് പറഞ്ഞു. ആ യുവാവിൻ്റെ കയ്യില്‍ ഇനിയും മൂന്ന് ടിക്കറ്റുകള്‍ ബാക്കിയുണ്ട്. അയാളെ പിടിച്ചില്ലെങ്കില്‍ ഇനിയും കൂടുതല്‍ കച്ചവട ക്കാര്‍ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇത്തരത്തില്‍ വലിയ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ആരും പരാതി നല്‍കാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Read Previous

സൗദി അറേബ്യയിലെ മരുഭൂമിയിൽ കണ്ടെത്തിയത് 12,800 വർഷം പഴക്കമുള്ള ശിലാചിത്രങ്ങൾ

Read Next

അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റാത്തതിന് നന്ദി’, സ്വര്‍ണപ്പാളി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »