Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല’; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം


കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത ഇപി ജയരാജന്റെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീക രിക്കുന്ന ‘വൈദേകം’ എന്ന അധ്യായത്തിലാണ് വിമര്‍ശനം. വൈദേകം വിഷയം സി പി എം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ ഉന്നയിച്ചതടക്കം വിവരിച്ചുകൊണ്ടാണ് ഇ പി, തന്റെ അമര്‍ഷം വ്യക്തമാക്കി യിട്ടുള്ളത്. യോഗത്തില്‍ പി ജയരാജന്‍ സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെപോലെ സഹായിച്ചതാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നത് അഴിമതി ആരോപണമായിട്ടായി രുന്നു എന്നും ഇപി പറയുന്നു. ആത്മകഥയുടെ 169-ാം പേജിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

‘അതിനിടയിലാണ് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.ജയരാജന്‍ എനിക്കെതിരെ വൈദേകം റിസോര്‍ട്ട് നിക്ഷേപത്തില്‍ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന വാര്‍ത്ത ചില പത്രങ്ങള്‍ പ്രസിദ്ധീ കരിച്ചത്. ആ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ എന്താണ് സംഭവി ച്ചത് എന്നും അറിഞ്ഞിരുന്നില്ല. വാര്‍ത്ത ദിവസങ്ങളോളം തുടര്‍ന്നത് വലിയ വിഷമമുണ്ടാക്കി. അപ്പോഴും എന്താണ് സംഭവിച്ചത് എന്ന വിവരം പുറത്തുവന്നതുമില്ല.

സത്യാവസ്ഥ അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വ്യക്തമാക്കപ്പെടുന്നത്. ഒരു സ്വകാര്യ കമ്പനി യെ സഹകരണസ്ഥാപനത്തെ പോലെ സഹായിക്കാന്‍ പാടുണ്ടോ എന്നു മാത്രമാണ് സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചതെന്ന് പി.ജയരാജന്‍ വ്യക്തമാക്കി. വലിയ അഴിമതി ആരോപണമായി മാധ്യമ വാര്‍ത്തകള്‍ വന്നപ്പോള്‍ നേതൃത്വം വ്യക്തത വരുത്താത്തതിലെ അമര്‍ഷവും ഇ പി പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാദം ഉയര്‍ന്ന സമയം ബന്ധപ്പെട്ടവര്‍ വ്യക്തത വരുത്തിയിരുന്നെങ്കില്‍ എനിക്കെതിരേയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിലയ്ക്കുമായിരുന്നുവെന്നും ആത്മഥയില്‍ പറയുന്നു.


Read Previous

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

Read Next

മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »