Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആന്തൂര്‍ നഗരസഭയില്‍ രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി; അഞ്ചിടത്ത് സിപിഎമ്മിന് എതിരില്ലാത്ത വിജയം


കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ രണ്ടു സീറ്റുകളില്‍ കൂടി ഇടതുമുന്നണി വിജയിച്ചു. രണ്ടു വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെയാണ് എല്‍ഡിഎഫ് സ്ഥാനാ ര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചത്. തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കളുടെ പത്രികയാണ് തള്ളിയത്. ആന്തൂരില്‍ രണ്ടു വാര്‍ഡുകളില്‍ നേരത്തെ എല്‍ഡിഎഫ് എതിരി ല്ലാതെ വിജയിച്ചിരുന്നു.

നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ വെളിപ്പെടുത്തിയതിന്റെ പശ്ചാത്ത ലത്തിലാണ് പത്രിക പുനര്‍സൂക്ഷ്മപരിശോധനയില്‍ തള്ളിയിരിക്കുന്നത്. സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടു പോയി എന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ച അഞ്ചാംപീടികയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിവ്യ വരണാധികാരിക്ക് മുമ്പില്‍ ഹാജരായി പത്രിക പിന്‍വലിച്ചു. ഇതോടെ ആന്തൂറില്‍ അഞ്ച് വാര്‍ഡുകളില്‍ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മാറ്റിവെച്ച അഞ്ചിടത്തെ നാമനിര്‍ദേശ പത്രികയില്‍ രണ്ടെണ്ണമാണ് തള്ളിയത്. അതേസമയം, തര്‍ക്കമു യര്‍ന്ന രണ്ടു വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിട്ടുണ്ട്. 2-ാം വാർഡായ മോറാഴയിൽ കെ രജിതയും, 19-ാം വാർഡായ പൊടിക്കുണ്ടിൽ കെ. പ്രേമരാജനും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 20 വാർഡുകളുള്ള ആന്തൂർ നഗര സഭയിൽ യുഡിഎഫ് 17 സീറ്റുകളിലേക്കാണ് പത്രിക നൽകിയത്.


Read Previous

ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണം; എംഎല്‍എമാരുടെ മൂന്നാം സംഘം ഡല്‍ഹിയില്‍

Read Next

എംഡിഎംഎ വാങ്ങിയിട്ട് പണം നല്‍കിയില്ല, കാശ് ചോദിച്ച് വീട്ടില്‍ എത്തി; ആദര്‍ശിന്റെ കൊലപാതകത്തിന് പിന്നില്‍ ലഹരി ഇടപാട്?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »