Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ വൈകിട്ട് 3.30 ന്; അതിജീവിതയുടെ ട്രോമ മനസ്സിലാക്കണമെന്ന് കോടതി


കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍   കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ വൈകീട്ട് 3.30 ന് പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിക്കുന്നത്. പ്രതികളുടെ ശിക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയായി. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിജീഷ് വിപി, എച്ച് സലിം എന്ന വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍.

പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളെല്ലാം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനത്തിലാണ് പങ്കാളികളായത്. ഗൂഢാലോചനയുടെ ഭാഗമായിട്ടുള്ള പ്രവൃത്തിയാണ്. മുന്‍കൂട്ടി തീരുമാനിച്ച പ്രവര്‍ത്തനമാണ് ഉണ്ടായത്. പ്രതികളെല്ലാം ഒന്നിനു പിന്നെ ഒന്നെന്ന നിലയില്‍ കണ്ണികളായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അതിജീവിത അനുഭവിക്കുന്ന ട്രോമ മനസ്സിലാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്‍സര്‍ സുനി യുടെ ക്രിമിനല്‍ പശ്ചാത്തലം കോടതി വിശദമായി പരിശോധിച്ചു. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കേണ്ടതുണ്ടോ?, ഓരോ പ്രതികളും ചെയ്ത കുറ്റകൃത്യം കണക്കിലെടുത്തല്ലേ ശിക്ഷ വിധിക്കേണ്ട തെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും കൃത്യത്തില്‍ ഒരേ പങ്കാളിത്തം ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്ക് ശിക്ഷയില്‍ ഇളവു വേണമെന്ന് സുനിയുടെ അഭിഭാഷകന്‍ ആവശ്യ പ്പെട്ടപ്പോള്‍, പള്‍സര്‍ സുനി മറ്റു പ്രതികളെപ്പോലെയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒന്നാം പ്രതി സ്ത്രീയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചയാളാണെന്ന് കോടതി അഭിപ്രായപ്പെട്ടു. നിരവധി കേസുകളില്‍ മുമ്പും ഉള്‍പ്പെട്ടയാളാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സമൂഹത്തിനു വേണ്ടിയാണോ താന്‍ വിധി എഴുതേണ്ടതെന്നും വാദത്തിനിടെ ജഡ്ജി ഹണി എം വര്‍ഗീസ് വാക്കാല്‍ പരാമര്‍ശം നടത്തി. ജഡ്ജ്‌മെന്റ് വായിക്കുമ്പോള്‍ എല്ലാത്തിനും ഉത്തരം കിട്ടുമെന്നും കോടതി പറഞ്ഞു.

ശിക്ഷാവിധിയില്‍ വാദം നീണ്ടപ്പോള്‍ കോടതി ഇടപെട്ടിരുന്നു. കുറ്റക്കാരണെന്നു കോടതി നേരത്തേ കണ്ടെത്തിയതാണ്. അതിൽ ഇനി വാദം വേണ്ട. ശിക്ഷാവിധിയിൽ മാത്രം വാദം മതിയെന്ന് ജഡ്ജി പറഞ്ഞു. അഭിപ്രായം പറയാൻ വരുന്നവർ പറഞ്ഞോളൂ. പക്ഷേ, വിധിന്യായം പൂർണമായും വായിച്ചിട്ടു വേണം അതു പറയാനെന്നും കോടതി അഭിപ്രായപ്പെട്ടു.

ശിക്ഷയിന്മേൽ അഭിപ്രായം തേടിയപ്പോൾ രണ്ടാം പ്രതി മാർട്ടിൻ ആന്റണിയും ആറാം പ്രതി പ്രദീപും കോടതിയിൽ പൊട്ടിക്കരഞ്ഞു. തനിക്ക് പ്രായമായ അമ്മയുണ്ടെന്നാണ് പൾസർ സുനി പറഞ്ഞത്. കുടുംബപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ശിക്ഷയിൽ ഇളവ് നൽകണമെന്ന് അപേക്ഷിച്ചു.


Read Previous

‘സഹോദരിയുടെ നെഞ്ചിൽ അടിച്ചു, പടികെട്ടിൽ നിന്ന് തള്ളി താഴെയിട്ടു’; ഗോവയിൽ വിനോദസഞ്ചാരികൾ സുരക്ഷിതരല്ലെന്ന് യുവതി

Read Next

ഊമക്കത്ത് എറണാകുളത്തു നിന്ന്, മാസ്‌ക് ധരിച്ച ആള്‍ അയച്ചത് 33 സ്പീഡ് പോസ്റ്റ് കത്തുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »