ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്ലം:ശബരിമല തന്ത്രിയുടെ കൈവശം വച്ചിരുന്ന വാജി വാഹനം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു. ഇതാണ് എസ്ഐടി സംഘം അദ്ദേഹത്തിന്റെ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്.

ശബരിമലയിലെ വളരെ മൂല്യമുള്ള വസ്തുക്കളില്‍ ഒന്നാണ് വാജി വാഹനം. 2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി മാറ്റിസ്ഥാപിച്ചപ്പോള്‍ അതിലുണ്ടായിരുന്ന പതിനൊന്ന് കിലോ ഭാരമുള്ള പഞ്ച ലോഹത്തില്‍ നിര്‍മിതമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് തന്ത്രി വാജി വാഹനം തിരികെ നല്‍കാമെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡിനെ തിരിച്ചേല്‍പ്പിച്ചിരുന്നില്ല.
തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടില്‍ തന്നെയായിയിരുന്നു വാജിവാഹനം ഉണ്ടായിരുന്നത്. കട്ടിളപ്പാളി ക്കേസുമായി ബന്ധപ്പെട്ട് തന്ത്രിയെ അറസ്റ്റ് ചെയ്ത ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ നടത്തി യ റെയ്ഡിലാണ് വാജി വാഹനം കണ്ടെടുത്തത്. പ്രത്യേക അന്വേഷണംസംഘം ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയിലാണ് വാജി വാഹനം സമര്‍പ്പിച്ചത്.
