Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു മണിക്കൂറിൽ വിറ്റു പോയത് 2000 പുസ്‌തകങ്ങൾ; സിപിഎമ്മിനെ വിറപ്പിച്ച് കുഞ്ഞികൃഷ്‌ണൻ തരംഗം, മധുസൂദനന് പടിയിറങ്ങേണ്ടി വരുമോ? രൂപപ്പെട്ടുവരുന്നത് സിപിഎം അസംതൃപ്ത വിഭാഗത്തിൻ്റെ കൂട്ടായ്മയോ?


കണ്ണൂർ: കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം അത് ചൂണ്ടിക്കാട്ടിയാർക്കെതിരെ നടപടി വരുന്ന ഘട്ടത്തിലാണ് താൻ ജനങ്ങളോട് കാര്യം തുറന്നു പറയുന്നതെന്ന മുഖവുരയോടെ സിപിഎം കണ്ണൂർ മുൻ ജില്ലാ കമ്മിറ്റിയംഗം കുഞ്ഞുകൃഷ്ണൻ എഴുതിയ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം വായനക്കാരും രാഷ്ട്രീയ നിരീക്ഷകരും ചെറുതായൊന്നും അല്ല ഏറ്റെടുത്തത്. ‘ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ച് സംഭാവന സ്വീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണിത്. ആ പണം കൈയിട്ടുവാരാൻ ശ്രമിച്ചു എന്ന് ബോധ്യപ്പെട്ടാൽ എങ്ങനെയാണ് നോക്കിനിൽക്കുക. രക്തസാക്ഷി ഫണ്ടിൽ പോലും കൃത്രിമം നടത്താൻ തയ്യാറായാൽ അതിനോട് എങ്ങനെ പൊരുത്തപ്പെടാൻ ആകും. നേതൃത്വത്തിന് എങ്ങനെ അതിനെ ന്യായീകരിക്കാൻ സാധിക്കുമെന്ന് അത്ഭുതപ്പെടുത്തുന്നു. സത്യം ജനങ്ങളോട് പറയാൻ ഇങ്ങനെയൊരു മാർഗം സ്വീകരിക്കുകയല്ലാതെ മറ്റു വഴികൾ ഇല്ല. സഖാക്കൾ തന്നോട് പൊറുക്കുക’ എന്നും പുസ്തകം കൂട്ടിച്ചേർക്കുന്നു.

കുഞ്ഞികൃഷ്ണൻ്റെ ഈ എഴുത്താവും പലരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവുക. കുഞ്ഞികൃഷ്ണൻ പാർട്ടിയെ എത്രമാത്രം സത്യസന്ധമായി കാണുന്നു എന്നതും പയ്യന്നൂരിനെ ഇളക്കി മറിച്ച പുസ്തക പ്രകാശനത്തിനെത്തിയ ജനാവാലി നൽകുന്ന സൂചനയാണ്. ഏതാണ്ട് രണ്ടായിരത്തോളം പുസ്തകങ്ങളാണ് കുഞ്ഞികൃഷ്ണൻ പരിപാടി നടക്കുന്ന വേദിക്കരിയിൽ എത്തിച്ചത്. ചൂടപ്പം പോലെയായിരുന്നു 2000 പുസ്തകങ്ങളും വിറ്റുപോയത്. ഈ ഒരു തരംഗം ഇടതുപക്ഷത്തെ കോട്ട കൊത്തളമായ പയ്യന്നൂരിനെ ബാധിക്കുമോ എന്ന ഭീതിയിലാണ് പയ്യന്നൂരിലെ പാർട്ടി നേതൃത്വവും സംസ്ഥാന ഘടകവും. നാളെ കണക്ക് അവതരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി ഒരുങ്ങുമ്പോൾ കുഞ്ഞികൃഷ്ണൻ്റെ പരസ്യ സംവാദത്തിനുള്ള ക്ഷണം സിപിഎം തള്ളുമെന്ന സൂചനയാണ് പുറത്തു വരുന്നത് .

രൂപപ്പെട്ടുവരുന്നത് സിപിഎം അസംതൃപ്ത വിഭാഗത്തിൻ്റെ കൂട്ടായ്മയോ?

‘തൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും പല സിപിഎം നേതാക്കളും ഇത്തരം അഴിമതി ആരോപണ കഥകൾ ഉന്നയിച്ചുകൊണ്ട് എന്നെ ബന്ധപ്പെട്ടിരുന്നു. പക്ഷേ പലർക്കും ഇത് പുറത്തു പറയാൻ പറ്റാത്ത സാഹചര്യമാണ്. പയ്യന്നൂരിലെ സാഹചര്യം തുടർന്നാൽ പാർട്ടി ഇല്ലാതാ കും. ഒരിക്കലും ഇത് തുടരാൻ കഴിയില്ല എന്നതുകൊണ്ടാണ് പുറത്തു പറഞ്ഞത്. നിങ്ങളുടെയെല്ലാം പിന്തുണ വരും നാളുകളിലും ഉണ്ടാവുമെന്ന പ്രതീക്ഷയുണ്ട്’- കഴിഞ്ഞ ദിവസം പുസ്തക പ്രകാശന വേളയിൽ കുഞ്ഞികൃഷ്ണൻ്റെ പ്രസംഗത്തിനിടയിലെ വാക്കുകളാണിത്. യഥാർഥത്തിൽ കുഞ്ഞികൃഷ്ണൻ്റെ തുറന്നുപറച്ചിൽ കേരളത്തിലുടനീളമുള്ള ഔദ്യോഗിക സിപിഎം വിഭാഗത്തിനെതിരെയുള്ള ഒരു കൂട്ടായ്മ ശക്തിപ്പെടുത്തുമോ എന്ന ഭീതിയിലാണ് നിലവിൽ സിപിഎം സംസ്ഥാന നേതൃത്വം. കൊല്ലം, വടകര, ഒഞ്ചിയം, ഏറാമല, നീലേശ്വരം തുടങ്ങി പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ നിന്ന് ഉള്ള വിവിധ ആളുകൾ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സിപിഎം നേതൃത്വം ഏതാണ്ട് തകർച്ചയുടെ വക്കിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ കെ സി ഉമേഷ് ബാബു പറയുന്നത്.


യഥാർഥ ഇടതുപക്ഷം ഞങ്ങൾക്കൊപ്പമോ?

കുഞ്ഞികൃഷ്ണന് പിന്നാലെ, രക്തസാക്ഷി ഫണ്ട് മുക്കി എന്നാരോപിച്ച് തിരുവനന്തപുരത്തും സിപിഎം രക്തസാക്ഷിയുടെ കുടുംബാംഗങ്ങൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിരന്തരമായി ഉന്നയിക്കുന്ന “യഥാർഥ ഇടതുപക്ഷം ഞങ്ങളാണ്” എന്ന വാദത്തിന് ശക്തി പകരുന്ന നീക്കങ്ങളാണ് ഇവയെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരത്തിൽ സിപിഎമ്മിൽ നിന്ന് അകലുന്ന ഇടതുപക്ഷ ജനവിഭാഗങ്ങളെ കൂടെ ചേർക്കാനാണ് യുഡിഎഫ് നീക്കം. കുഞ്ഞികൃഷ്ണനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയ സിപിഎം തീവ്ര ഇടതുപക്ഷ നിലപാടുള്ള സാംസ്കാരിക കൂട്ടായ്മയിലെ പ്രവർത്തകരൊക്കെയും നിശബ്ദമായെങ്കിലും സതീശന് അനുകൂലമായ നിലപാടാണ് കൈക്കൊള്ളുന്നത്. സിപിഎമ്മിന് ശക്തികേന്ദ്രമായ പയ്യന്നൂർ പോലുള്ള സ്ഥലങ്ങളിൽ വിഭാഗീയത മുതലാക്കി വിമതവിഭാഗത്തിൽ നിന്ന് ജനപ്രീതിയുള്ള ആളുകളെ മുന്നിൽ നിർത്തി സ്വതന്ത്ര സ്ഥാനാർഥിയായി അവതരിപ്പിച്ച് സിപിഎമ്മിനെ നേരിടാനുള്ള ആലോചനയും യുഡിഎഫ് നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.


മധുസൂദനന് പടിയിറങ്ങേണ്ടി വരുമോ?

സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററും ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ഉൾപ്പെടെ എല്ലാ സമുന്നത സിപിഎം നേതാക്കളും എംഎൽഎയെ ചേർത്ത് പിടിച്ചപ്പോഴും രണ്ടോ മൂന്നോ ദിവസങ്ങൾ ക്കകം വിവാദങ്ങൾ കെട്ടടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. പക്ഷേ കഴിഞ്ഞ ദിവസത്തെ കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശനത്തിനെത്തിയ ജനാവലിയോടെ സിപിഎം മാറി ചിന്തിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

നവമാധ്യമങ്ങളിലൂടെ അനുയായികൾ സജീവമായി പ്രതിരോധിക്കുന്ന ടി ഐ മധുസൂദനന് കനത്ത തിരിച്ചടിയാണ് പുസ്തകത്തിലെ ഓരോ അധ്യായവും. കുഞ്ഞികൃഷ്ണനെ വീണ്ടും പ്രകോപിപ്പിച്ചാൽ പാർട്ടിയുടെ പ്രതിരോധം പാളുമെന്ന് സിപിഎം തിരിച്ചറിഞ്ഞു കഴിഞ്ഞു. കഴിഞ്ഞ ദിവസത്തെ വിമത വിഭാഗത്തിൻ്റെ ശക്തിപ്രകടനം കൂടി കണക്കിലെടുക്കുമ്പോൾ പയ്യന്നൂരിൽ മറ്റൊരു സ്ഥാനാർഥി എത്താനുള്ള സാധ്യതകൾ ഏറെയാണ്.


Read Previous

തീരുമാനം അനുകൂലമല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും’; ഇറാന് മുന്നറിയിപ്പുമായി യുഎസ്

Read Next

നിങ്ങള്‍ക്ക് എത്ര വോട്ടു കിട്ടി? ജനങ്ങള്‍ തള്ളിയപ്പോള്‍ കോടതിയെ ഉപയോഗിക്കുകയാണോ?’; ജന്‍സുരാജ് പാര്‍ട്ടിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »