തൃശൂർ: മോദിക്ക് പകരം പ്രതിപക്ഷത്തിന്റെ നേതാവ് ആരാണെന്നത് തിരഞ്ഞെടുപ്പിന് ശേഷം ചിന്തിക്കേണ്ട കാര്യമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് തൃശൂരിൽ നടന്ന ജനാധിപത്യ ഇന്ത്യയുടെ ഭാവി സെമിനാർ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.

നേതാക്കളല്ല ജനങ്ങളാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്. ഒന്നിപ്പിക്കുന്ന ജനകീയ വിഷയങ്ങ ളാണ് പ്രധാനം. ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരണവുമായി രംഗത്തെത്തിയ വാജ്‌പേയി യെ പരാജയപ്പെടുത്തി മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായത് മുൻകൂട്ടി തീരുമാനി ച്ചല്ല. ബി.ജെ.പിക്കെതിരായ വോട്ടുകളെ ഏകീകരിപ്പിക്കാൻ മതേതര ജനാധിപത്യ പാർട്ടികൾ ഒന്നിക്കണം.
സംസ്ഥാനതലത്തിൽ അതിനായി ചർച്ചകൾ തുടങ്ങി. ബദലുകളുടെ സാദ്ധ്യതകൾ ഉയർന്നുവരുന്നുണ്ട്. നാസി ഭരണത്തിൻ കീഴിൽ ജൂതന്മാരെന്ന പോലെ നാം ഏത് സമയവും ഇരയാക്കപ്പെടാം. ബി.ജെ.പി സർക്കാർ അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തിൽ ബയോ മെട്രിക് ഡാറ്റയാക്കി ജനങ്ങളെ വില്പനച്ചരക്കാക്കുന്നു. ജനത്തി ന്റെ സ്വകാര്യത നശിക്കുന്നു. ജൂതന്മാരുടെ വീടുകൾ നാസി ഭരണകൂടം മാർക്ക് ചെയ്തിരുന്ന പോലെ ഭരണകൂടത്തിന് അപ്രിയമുള്ളവരെ ലക്ഷ്യം വയ്ക്കുന്നു. വിമർ ശനമുന്നയിക്കുന്നവരെ ഇ.ഡി, സി.ബി.ഐ സഹായത്തോടെ കേസിൽ കുടുക്കുന്നു.
അദാനിക്കെതിരായ പാർലമെന്റിൽ ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല. സഭാ രേഖകളിൽ നിന്ന് അവ നീക്കം ചെയ്യപ്പെടുന്നു. ചോദ്യമുയർത്തുന്നവർ സസ്‌പെൻഡ് ചെയ്യപ്പെടുന്നു. രാജ്യത്ത് വിഷലിപ്തമായ ഫാഷിസ്റ്റ് ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബി.ജെ.പിയും ആർ.എസ്.എസും. മതേതരത്വം എന്നത് നിരന്തരമായി പീഡനങ്ങൾക്കിരയാകുന്നു.
ഗോ സംരക്ഷണത്തിന്റെ പേരിലും ലൗ ജിഹാദിന്റെ പേരിലും പീഡനം സ്ഥിരം വാർത്തകളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വം എം.പി, പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി.രമേഷ്. അഡ്വ.എം.ലിജു, പ്രൊ.സി.രവീന്ദ്രനാഥ്, ഡോ.കാവു മ്പായി ബാലകൃഷ്ണൻ, ഡോ.കെ.പ്രദീപ് കുമാർ, വി.ജി ഗോപി, അഡ്വ.വി.എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.