ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തി; ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു


ആലപ്പുഴ: മുട്ടു വേദനയുടെ ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ചമ്പക്കുളം മാടമ്പിതയ്യിൽ ബെന്നി തോമസാണ് (35) മരിച്ചത്. ഇന്നലെ രാത്രി ചമ്പക്കുളം പാലത്തിനു സമീപത്തായിരുന്നു അപകടം.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ബെന്നി. ബൈക്ക് തെന്നി വീണാണ് അപകട മെന്നാണ് സൂചനകൾ. അപകടത്തിനു പിന്നാലെ യുവാവിനെ നാട്ടുകാർ ആശുപത്രി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃത​​ദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിൽ. 

പരേതനായ തോമസ് വർ​ഗീസ്, അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ് ബെന്നി. ഭാര്യ: ജസ്ന. മക്കൾ: ഏബൽ, മീവൽ.


Read Previous

കള്ളക്കേസുണ്ടാക്കാൻ കൂട്ടുനിന്നു; ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Read Next

മഹാമനസ്‌കനായ കള്ളന്‍!, അപകടത്തില്‍പ്പെട്ട യാത്രക്കാരനെ ആശുപത്രിയിലാക്കി; ഒന്നര ലക്ഷം രൂപയുടെ ബൈക്കുമായി മുങ്ങി, പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »