കോടികള്‍ ചെലവുള്ള പ്രൊജക്ടിന് പിറ്റേന്നു തന്നെ കുറിപ്പു തയാറായോ? ചെന്നു കണ്ടതിന് അടുത്ത ദിവസം തന്നെ കുറിപ്പു തയാറായി, ഇത് കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനുള്ള ഡല്‍ഹി – തിരുവനന്തപുരം അതിവേഗ റെയില്‍: മുരളീധരന്‍


കോഴിക്കോട്: കോണ്‍ഗസിനെ ഇല്ലായ്മ ചെയ്യാനുള്ള ഡല്‍ഹി-തിരുവനന്തപുരം ഹൈസ്പീഡ് റെയിലിന്റെ കുറിപ്പാണ് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്കു കൈമാറിയിരിക്കു ന്നതെന്നു സംശയിക്കുന്നതായി കെ മുരളീധരന്‍ എംപി.

കോടികള്‍ ചെലവുള്ള പ്രൊജക്ടിന് പിറ്റേന്നു തന്നെ കുറിപ്പു തയാറായോ? ചെന്നു കണ്ടതിന് അടുത്ത ദിവസം തന്നെ കുറിപ്പു തയാറായി, അത് ഡല്‍ഹിക്ക് അയയ്ക്കുന്നു. അതേസമയത്തു തന്നെ കെ സുരേന്ദ്രന്‍ വന്ന് ശ്രീധരനെ കാണുന്നു. ഇത് ഹൈസ്പീഡ് റെയിലിന്റെ കുറിപ്പാണോ അതോ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റിന്റെ എണ്ണം കുറയ്ക്കാനുള്ള കുറിപ്പാണോ എന്നു മാത്രമേ അറിയാനുള്ളൂ.

പുതിയ വേഗ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വന്ന ശേഷം അതിനെക്കുറിച്ചു പ്രതികരിക്കാമെന്ന് മുരളീധരന്‍ പറഞ്ഞു.


Read Previous

സില്‍വര്‍ലൈന്‍: നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍, മുഖ്യമന്ത്രി ഇ ശ്രീധരനെ കാണും

Read Next

ഭാര്യ ഗര്ഭിണിയായതിലെ സംശയരോഗമാണ് രമാദേവിയെ ഭര്‍ത്താവ്‌ ജനാര്‍ദ്ദനന്‍ നായര്‍ കൊലപ്പെടുത്താന്‍ കാരണമായത്‌; വർഷങ്ങൾക്കു മുൻപ് പ്രസവം നിർത്തിയ രമാദേവിക്ക് ട്യൂബ്‌ പ്രഗ്നന്‍സിയുണ്ടായതോടെ ജനാർദ്ദനൻ നായരുടെ മനസ്സിൽ സംശയം ഉടലെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »