നീർമാതളം “കാവ്യമുദ്രകൾ തേടുന്നു, പുരസ്കാരദാന ചടങ്ങ് മന്ത്രി ആർ.ബിന്ദു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു


പുരസ്കാരദാന ചടങ്ങ് മന്ത്രി ആർ.ബിന്ദു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ : നീർമാതളം “കാവ്യമുദ്രകൾ തേടുന്നു “മത്സരത്തിന്റെ പുരസ്കാരദാന ചടങ്ങ് പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ടും സാഹിതീ സൗഹൃദങ്ങളുടെ പങ്കാളിത്തം കൊണ്ടും സമ്പന്നമായി. കേരളസാഹിത്യ അക്കാദമിയിൽ ഒക്ടോബര്‍ രണ്ട് വൈകിട്ട് 3 ന് നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. കേരള വാർത്ത -നീർമാതളം എഡിറ്റർ അശോകൻ സി .ജി അധ്യക്ഷത വഹിച്ചു

തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം എൽ റോസി ,എൻ എഫ് ടി സി ഇന്ത്യ സതേൺ സ്റ്റേറ്റ്സ് റീജ്യണൽ ചെയർമാൻ മനോജ് കുമാർ കെ പി കേരള വാർത്ത റസിഡന്റ് എഡിറ്റർ കെ ആർ കൃഷ്ണകുമാർ എന്നിവർ പുരസ്കാര ജേതാക്കൾക്ക് ഓര്‍മ്മഫലകവും പ്രശസ്തിപത്രവും , ക്യാഷ്പ്രൈസും സമ്മാനിച്ചു

ചടങ്ങിൽ കവി .ഡോ.സി രാവുണ്ണി കവിതകളുടെ അവലോകനം നടത്തി, സാഹിത്യ വിമർശകൻ വി.യു .സുരേന്ദ്രൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ എം പി സുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു .രാജലക്ഷ്മി മഠത്തിൽ സ്വാഗതവും അമൃത പ്രസാദ് നന്ദിയും പറഞ്ഞു..

താര അതിയടത്തും. ജ്യോതിരാജ് തെക്കൂട്ടും അതീവ ഹൃദ്യമായി നടന്ന പ്രോഗ്രാമിന്റെ കോർഡിനേറ്റേഴ്സ് ആയിരുന്നു


Read Previous

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുതിയ നീക്കം: റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കും

Read Next

ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചർച്ചയ്ക്ക് ശ്രമിക്കുന്നതായി കാനഡ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »