കോൺ​ഗ്രസ് വേണ്ട, മുസ്ലിം ലീ​ഗിനെ ക്ഷണിക്കും’- പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സിപിഎം


കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ സഹകരിക്കുമെന്ന മുസ്ലിം ലീ​ഗ് നിലപാട് സ്വാ​ഗതം ചെയ്യുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. റാലിയിലേക്ക് ലീ​ഗിനെ ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണ്. ലീ​ഗിനെ റാലിയിലേക്ക് ഔദ്യോ​ഗികമായി തന്നെ ക്ഷണിക്കും. കോൺ​ഗ്രസിനെ ക്ഷണിച്ച് ഇസ്രയേൽ അനുകൂല നിലപാട് ആവർത്തിക്കേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു.

പലസ്തീൻ വിഷയത്തിൽ ശശി തരൂരിന്റെ പ്രതികരണം കോൺ​ഗ്രസ് നിലപാടാണ്. അതുകൊണ്ടു തന്നെ കോൺ​ഗ്രസിനെ ക്ഷണിക്കേണ്ടതില്ല. തരൂരിന്റെ നിലപാട് ഒറ്റപ്പെട്ടതല്ലെന്നും മോഹനൻ പറഞ്ഞു.

മുന്നണിയിൽ ലീ​ഗിനു പ്രയാസമുണ്ടാകേണ്ടെന്നു കരുതിയാണ് ആദ്യ ക്ഷണിക്കാതി രുന്നത്. ഇപ്പോൾ അവർ തന്നെ പോസ്റ്റിവായി പ്രതികരിച്ചു. തരൂരിനെ പോലെ ഒരാളെ കോഴിക്കോട്ടെ റാലിക്ക് കൊണ്ടു വന്നത് ശരിയാണോയെന്നു ലീ​ഗ് തന്നെ പറയട്ടെ യെന്നും മോഹനൻ വ്യക്തമാക്കി.

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ സഹകരിക്കും. ഏക വ്യക്തി നിയമം സെമിനാറില്‍ പങ്കെടുക്കാത്ത സാഹചര്യം വേറെയെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. സിപിഎം ഈ മാസം 11നാണ് കോഴിക്കോട് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌.


Read Previous

സംസ്ഥാന പൊലീസിൽ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേർ; മുഴുവൻ പൊലീസുകാര്‍ക്കും കൗൺസിലിംഗ് എന്ന ആശയം ഫയലിൽമാത്രംഒതുങ്ങി

Read Next

സിപിഎമ്മിന്റെ ക്ഷണം കിട്ടി; ആലോചിച്ച് തീരുമാനമെന്ന് സലാം; ലീ​ഗിനെ പുകഴ്ത്തി ബാലൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »