അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച് ലക്ഷം ഫോളോവേഴ്‌സ്; കമന്റ് വാരിവിതറി മലയാളികള്‍


കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പി അനുപമ യൂട്യൂബ് താരം. പിടിയിലായ മുഖ്യപ്രതി കെആര്‍ പത്മകുമാറിന്റെയും എംആര്‍ അനിതാകുമാരിയുടെയും മകളാണ് അനുപമ. ‘അനുപമ പത്മന്‍’ എന്ന പേരില്‍ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വിഡിയോകളുടെ റിയാക്ഷന്‍ വിഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. 381 വിഡിയോ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. അവസാന വീഡിയോ പങ്കിട്ടത് ഒരുമാസം മുന്‍പാണ്. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം.

തട്ടിക്കൊണ്ടുപോയ കുട്ടിയെ പാര്‍പ്പിച്ചെന്ന് കരുതുന്ന ചിറക്കര പോളച്ചിറ തെങ്ങു വിളയിലുള്ള ഫാംഹൗസിലെ റംബൂട്ടാന്‍ വിളവെടുപ്പ് വിഡിയോയും ഉണ്ട്. ഇന്‍സ്റ്റ ഗ്രാമില്‍ 14,000ലധികം ഫോളോവേഴ്‌സുണ്ട്. വളര്‍ത്തുനായ്ക്കളെ ഇഷ്ടപ്പെടുന്നയാളായ അനുപമ, നായകളെ ദത്തെടുക്കുന്ന പതിവുമുണ്ട്. എണ്ണം കൂടിയതിനാല്‍ നായകള്‍ ക്കായി ഷെല്‍ട്ടര്‍ ഹോം തുടങ്ങാന്‍ ആഗ്രഹിച്ചു. അതിനു സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.

തട്ടിക്കൊണ്ടുപോകല്‍ കേസ് പൊലീസ് അന്വേഷിക്കുന്നതിനിടെ കേരള അതിര്‍ത്തി യോടു ചേര്‍ന്ന് തമിഴ്‌നാട്ടിലെ പുളിയറയില്‍നിന്നാണ് അനുപമ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലം പൊലീസ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. അടൂര്‍ കെഎപി ക്യാംപിലേക്കു മാറ്റിയ മൂന്നു പേരെയും എഡിജിപി എംആര്‍ അജിത്കുമാര്‍, ഡിഐജി ആര്‍.നിശാന്തിനി എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. അനുപമയ്ക്കു നഴ്‌സിങ് പ്രവേശനത്തിനു നല്‍കിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്നെന്നാണ് പത്മകുമാര്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ പിന്നീട് ഈ മൊഴി വീണ്ടും പത്മകുമാര്‍ മാറ്റി.


Read Previous

നീല കാറിന്റെ നമ്പർ, ലാപ് ടോപ്പിൽ കാണിച്ച കാർട്ടൂൺ; പ്രതികളിലേക്ക് എത്തിയ പൊലീസ് വഴി; മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി

Read Next

ജിഎസ്ടി വിഹിതം 332 കോടി കേന്ദ്രം വെട്ടിക്കുറച്ചു; ബോംബ് ഇടുന്നത് പോലെയെന്ന് ധനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »