കൊച്ചി: മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണ ത്തിന് സ്റ്റേ ഇല്ല. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കെഎസ്ഐഡിസിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.

എസ്എഫ്ഐഒ അന്വേഷണവും പരിശോധനയും അടക്കമുള്ളവ തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറിയിപ്പു തരാതെയാണ് എസ്എഫ്ഐഒ പരിശോധന നടത്തുന്നതെന്ന് കെഎസ്ഐഡിസി കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി മറുപടി തേടി. എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസിയുടെ ഹര്‍ജി ഈ മാസം 12 ലേക്ക് മാറ്റി.
മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്ഐഒ ഉദ്യോഗസ്ഥര്‍ രാവിലെ കെഎസ്ഐഡിസിയുടെ തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ് ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്ക് പണം നല്കിയ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ രണ്ട് ദിവസം എസ്എഫ്ഐഒ പരിശോ ധന നടത്തിയിരുന്നു. ഇതിനുശേഷമാണ് കെഎസ്ഐഡിസിയുടെ തിരുവനന്തപുര ത്തെ ഓഫീസിലേക്ക് അന്വേഷണ സംഘം പരിശോധനക്കായി എത്തിയത്.