മാനന്തവാടി: രാഹുല്‍ ഗാന്ധി എംപിയുടെ സന്ദര്‍ശനം ആശ്വാസം നല്‍കിയെന്ന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ കുടുംബം പ്രതികരിച്ചു. ഇന്ന് രാവിലെയാണ് അദേഹം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയു ടെയും പോളിന്റെയും വീടുകള്‍ അദേഹം സന്ദര്‍ശിച്ചത്.

എന്റെ മോള്‍ കരയുന്നത് പോലെ ആരും കരയരുത്. വയനാട്ടില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും ആശുപത്രിയില്‍ സൗകര്യവും ഡോക്ടര്‍മാരും വേണമെന്നും പോളിന്റെ ഭാര്യ അദേഹത്തോട് പറഞ്ഞു. രാഹുലിന്റെ സന്ദര്‍ശനം ആശ്വാസം നല്‍കിയെന്നും പ്രതീക്ഷയുണ്ടെന്നും പോളിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദേഹത്തോട് പറഞ്ഞപ്പോള്‍ അക്കാര്യം നടപ്പിലാക്കാമെന്നാണ് മറുപടി നല്‍കിയതെന്ന് പോളിന്റെ മകളും പ്രതികരിച്ചു. വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കാവശ്യമായ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് ചെയ്തുതരാമെന്ന് പറഞ്ഞിട്ടുണ്ട്. എംപി നേരിട്ട് പറയുമ്പോള്‍ അതില്‍ വിശ്വാസമുണ്ടെന്നായിരുന്നു പോളിന്റെ കുടുംബത്തി ന്റെ പ്രതികരണം.