വിവസ്ത്രനാക്കി ക്രൂരമായി തല്ലിച്ചതച്ചു, പുലര്‍ച്ചെ വരെ നീണ്ട മര്‍ദ്ദനം; ഹോസ്റ്റലില്‍ ‘അലിഖിത നിയമം’; പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്


കല്‍പ്പറ്റ: പൂക്കോട് സര്‍വകലാശാല ഹോസ്റ്റലില്‍ നിലവിലുള്ള അലിഖിത നിയമം അനുസരിച്ചാണ് സിദ്ധാര്‍ത്ഥന്റെ വിചാരണ നടപ്പാക്കിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഹോസ്റ്റല്‍ അന്തേവാസികളുടെ പൊതു മധ്യത്തില്‍ വിവ സ്ത്രനാക്കി പരസ്യ വിചാരണ നടത്തുകയായിരുന്നു. അടിവസ്ത്രം മാത്രമിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ബെല്‍റ്റും വയറും കേബിളുകളും ഉപയോഗിച്ചു.

മരണമല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിലെത്തിച്ചു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പെണ്‍കുട്ടിയുടെ പരാതി പൊലീസിലേക്ക് പോയാല്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും. അതിനാല്‍ പ്രശ്‌നം ഹോസ്റ്റലില്‍ വെച്ചു ഒത്തുതീര്‍പ്പാക്കാ മെന്ന് പറഞ്ഞാണ് വീട്ടിലേക്കു പോയ സിദ്ധാര്‍ത്ഥനെ വിളിച്ചു വരുത്തുന്നത്. രഹാന്റെ ഫോണില്‍ ഡാനിഷ് ആണ് സിദ്ധാര്‍ത്ഥനെ തിരികെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തുന്നത്. എറണാകുളത്തു വെച്ചാണ് സിദ്ധാര്‍ത്ഥന് ഫോണ്‍ കോള്‍ ലഭിക്കുന്നത്.

ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് പുറമേ തൊഴിച്ചു. ക്രൂരമായ പീഡനമാണ് പ്രതികള്‍ നടത്തിയത്. പല സ്ഥലത്തുവെച്ചും പല സമയത്തുവെച്ചും മര്‍ദ്ദനമുണ്ടായി. രാത്രി ഒമ്പതു മണിക്ക് ആരംഭിച്ച മര്‍ദ്ദനം പുലര്‍ച്ചെ രണ്ടു മണി വരെ നീണ്ടു. ഹോസ്റ്റല്‍ റൂമില്‍ വെച്ചും മര്‍ദ്ദിച്ചു. ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പൊലീസ് പറയുന്നു.

കേസിൽ പ്രതികളായ 18 വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്ക് എതിരെ ചുമ ത്തിയ കുറ്റങ്ങള്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തുന്നതും പൊലീസ് ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചതായാണ് സൂചന.


Read Previous

മലയോരത്തേയ്ക്ക് കേന്ദ്രത്തിന്‍റെ റോപ് വേ; വയനാടും ശബരിമലയും പരിഗണനയില്‍

Read Next

ഡീനിന്റെ പണി സെക്യൂരിറ്റി സര്‍വീസല്ല; സിദ്ധാര്‍ത്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു: ഡീന്‍ എംകെ നാരായണന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »