ആരെങ്കിലും ബിജെപിയിൽ പോകുന്നോ എന്നതല്ല, കോണ്‍ഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത് : എം വി ഗോവിന്ദന്‍


തൃശൂര്‍: പദ്മജ വേണു​ഗോപാൽ ബിജെപിയില്‍ ചേരുന്നതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാജ്യത്ത് കോണ്‍ഗ്രസിന്റെ ഡസന്‍ കണക്കിന് നേതാക്കന്മാര്‍ ഇപ്പോള്‍ ബിജെപിയില്‍ ചേക്കേറിക്കൊണ്ടിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, വര്‍ക്കിങ് പ്രസിഡന്റുമാര്‍, അഖിലേന്ത്യാ നേതാക്കന്മാര്‍ ഉള്‍പ്പെടെ ബിജെപിയില്‍ ചേരുകയാണ്.’

കേരളത്തില്‍ രണ്ടക്ക നമ്പര്‍ ഞങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പറയുന്നത്. ഈ ജയിച്ചു വരുന്നവരില്‍ നല്ലൊരു വിഭാഗം ബിജെപിക്കൊപ്പം നില്‍ക്കുമെന്ന നില വരുമെന്നതാകും അവര്‍ പ്രതീക്ഷിക്കുന്നത്.

ആരെങ്കിലും പോകുന്നോ ഇല്ലയോ എന്നുള്ളതല്ല, കോണ്‍ഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്. ബിജെപിയിലേക്ക് ചേക്കേറാന്‍ ഏത് കോണ്‍ഗ്രസ് നേതാവിനും കേരളത്തില്‍ പ്രയാസമില്ല എന്ന നില വന്നാല്‍ ആളുകള്‍ എങ്ങനെയാണ് ഇവരെ വിശ്വസിച്ച് വോട്ടു ചെയ്ത് വിജയിപ്പിക്കുകയെന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു.

എകെ ആന്റണിയുടെ മകന്‍ പോയി. കെ കരുണാകരന്റെ മകള്‍ പോകുന്നു. നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ല. ആരൊക്കെ പോകുമെന്ന് ഇനി കണ്ടറിയാം. വടകരയില്‍ ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.


Read Previous

പരിഷ്‌കാരം ‘പാളി’; വ്യാപക പ്രതിഷേധം; ഡ്രൈവിങ് ടെസ്റ്റിലെ നിയന്ത്രണം പിന്‍വലിച്ച് മന്ത്രി ഗണേഷ് കുമാര്‍

Read Next

കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകും; ഇപ്പോള്‍ ആവേശം കൊള്ളുന്ന പലരും ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്: കെ സുരേന്ദ്രന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »