കണ്ണൂര്‍ മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമം. മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ എം ഇടവേലിക്കല്‍ ബ്രാഞ്ചംഗം ലതീഷ് (36), സുനോഭ് (35),റിജില്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പഴശ്ശി ഇടിവേലിക്കലിലാണ് സംഭവം. ആര്‍എസ്എസാണ് ആക്രമണത്തില്‍ പിന്നില്ലെന്ന് സിപിഐഎം ആരോപിച്ചു

പരിക്കേറ്റവരെ സിപിഐഎം കണ്ണൂര്‍ ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ടി വി രാജേഷ്, സംസ്ഥാന സമിതിയംഗം എന്‍ ചന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു.