പാനൂര്‍ ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ #Panur Bomb Blast; DYFI leader arrested


കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു അറസ്റ്റിൽ. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് അമൽ‌ ബാബു. ഇയാൾ ബോംബ് നിർമാണത്തിൽ നേരിട്ടു പങ്കെടുത്തു എന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനായ മിഥുൻലാൽ പൊലീസ് കസ്റ്റഡിയിലാണ്.

മിഥുൻലാലിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ബോംബ് നിർമാണത്തക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പൊലീസ് കരുതുന്നു. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബെംഗളൂരുവിൽ ആയിരുന്നു. ഇയാളെ ബെംഗളൂരുവിൽ നിന്നാണു പിടികൂടിയത്.

സംഭവുമായി ബന്ധപ്പെട്ട് സായൂജ് ഉൾപ്പെടെ നാല് പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റ താഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29) എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേർ. കോയമ്പത്തൂരിലേയ്ക്ക് രക്ഷപ്പെടുന്നതിനിടെ പാലക്കാട് നിന്നാണ് സായൂജ് പിടിയിലാകുന്നത്.

പാനൂർ കുന്നോത്ത് പറമ്പിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മൂളിയാത്തോട് കാട്ടിൻറവിട ഷെറിൻ (31) ആണ് മരിച്ചത്. സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ അതുൽ, അരുൺ, ഷിബിൻ ലാൽ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Read Previous

മോദിയുടെ മൂക്കിനു താഴെ കരുത്തുക്കാട്ടി പ്രതിപക്ഷ സഖ്യം, ലോകശ്രദ്ധ നേടി കെജരിവാൾ, മോദിക്ക് വൻ തിരിച്ചടി; കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരം അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് #Opposition alliance showed strength under Modi’s nose

Read Next

രണ്ട് കൊല്ലത്തോളം ആട് ജീവിതം നയിച്ച നജീബിന്റെ ജീവിതത്തിന്റെ ആയിരം മടങ്ങു ദുഃഖങ്ങളും ദുരിതങ്ങളും പേറി ഏഴു വർഷത്തോളം ഒട്ടക ജീവിതം നയിച്ച മുരുകേശന് സന്തോഷത്തോടെ നാട്ടിലെത്തിയപ്പോൾ നജീബിനെപ്പോലെ സ്വസ്ഥതയും സന്തോഷവും നിറഞ്ഞൊരു ജീവിതം ആയിരുന്നില്ല- ആടുജീവിതവും ഒട്ടകജീവിതവും #Goat life and camel life

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »