കൊല്ലം: സൂര്യതാപമേറ്റ് യുവാവ് മരണപ്പെട്ടു.കുന്നിക്കോട് കാക്കാന്റഴിയാതു വീട്ടില്‍ ബിജുലാലാണ് (45) സൂര്യഘാതമേറ്റ് മരണപെട്ടത്. ഉച്ചയോടെ വീടിൻ്റ പിറക് വശത്തെ പറമ്ബില്‍ പുല്ല് ചെത്തിക്കൊണ്ട് നില്‍ക്കവെയാണ് കുഴഞ്ഞ് വീണത്.ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശരീരം കുമിള പോലെ പെളളി വീർത്തു. പിന്നാലെ മരണം സംഭവിച്ചു. ചിഞ്ചുവാണ് ഭാര്യ.അമൃത,അമിത എന്നിവർ മക്കളാണ്.വാട്ടർ അതോറിറ്റി പമ്ബ് ഓപ്പറേറ്ററാണ് മരണപ്പെട്ട ബിജുലാല്‍.

പകല്‍ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക; പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീക രണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ , കാർബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.