രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി


മലപ്പുറം: വയനാടിന് പുറമെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതില്‍ പ്രതികരണവുമായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ‘രണ്ട് സീറ്റില്‍ മത്സരിക്കുന്നതു സാധാരണ കാര്യമാണ്. കഴിഞ്ഞതവണ പ്രധാന മന്ത്രിയും രണ്ട് സീറ്റില്‍ മത്സരിച്ചിരുന്നു’- കുഞ്ഞാലിക്കുട്ടി പറഞ്ഞു. രണ്ട് സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യം മുസ്ലീം ലീഗും മുന്നോട്ടുവച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ റായ്ബറേലിയിലെ മത്സരം ഇന്ത്യ മുന്നണിയുടെ സാധ്യതകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ അഭിപ്രായം ലീഗ് അദ്ദേഹത്തെ നേരത്തെ അറിയിച്ചിരുന്നതായും കെസി വേണുഗോപാലുമായി താന്‍ ഇക്കാര്യം ടെലിഫോണില്‍ സംസാരിച്ചിരുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രണ്ട് സീറ്റില്‍ ഒരാള്‍ മത്സരിക്കുകയെന്നത് ആദ്യത്തെ കാര്യമൊന്നുമല്ലല്ലോ ഇത്. കഴിഞ്ഞ തവണ പ്രധാനമന്ത്രിയും അങ്ങനെ തന്നെ ആയിരുന്നില്ലേ? രാഷ്ട്രീയ തീരുമാന ങ്ങളാണ്. അതുവച്ച് പ്രചരണം നടത്തുന്നതില്‍ അര്‍ഥമില്ല. ഇന്ത്യന്‍ ഭരണഘടന യനസുരിച്ച രണ്ട് സീറ്റില്‍ മത്സരിക്കാം. ഏതെങ്കിലും ഒന്ന് നിലനിര്‍ത്താം അത് സാധാരണ സംഭവമാണ്’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് രണ്ടാംഘട്ടം കഴിഞ്ഞപ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷത്തിനുളള എണ്ണം തികയില്ലെന്ന സംശയം നല്ലപോലെ ബിജെപിക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതുകൊണ്ടാണ് അവരുടെ നേതാക്കളുടെ രൂക്ഷമായ രീതിയിലുള്ള പ്രസംഗങ്ങള്‍ നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നതിനെ ഇടതുപക്ഷം സ്വാഗതം ചെയ്യുകയാണ് വേണ്ടത്. വയനാട്ടില്‍ ബൈ ഇലക്ഷന്‍ വന്നാല്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടുന്നതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കും. ഉപതെരഞ്ഞെടുപ്പിനെ റായ്ബറേലിയില്‍ ജയിച്ചതിന്റെ ആഘോഷമാക്കി മാറ്റും വയനാട്ടിലെ വോട്ടര്‍മാരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Read Previous

റാഗിങ് പരാതികളിൽ 90 ശതമാനവും തീർപ്പാക്കി -യു.ജി.സി.

Read Next

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »