Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരുവല്ലയില്‍ 14 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍


പത്തനംതിട്ട: തിരുവല്ലയില്‍ പതിനാലുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. തിരുവല്ല കൊറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്.

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ബംഗാള്‍ സ്വദേശികളാണ് കേസില്‍ പിടിയിലായത്. പെണ്‍കുട്ടി താമസിച്ചിരുന്ന വാടകവീടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് പ്രതികള്‍ താമസി ച്ചിരുന്നത്.

ഇന്നലെ മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു പീഡനം. പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതികള്‍ വീടിനകത്ത് കയറി പെണ്‍കുട്ടിയെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി കരഞ്ഞ് ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി.

ഇതോടെ പ്രതികള്‍ ഇറങ്ങി ഓടുകയായിരുന്നു. ഒരു പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പൊലീസിന് കൈമാറി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമനെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, ഇവരുടെ പേരു വിവരങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണെന്നും തിരുവല്ല പൊലീസ് സൂചിപ്പിച്ചു.


Read Previous

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ രാജിവെച്ചു

Read Next

ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറേണ്ടതുണ്ടോ?; ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറില്‍ പറയുന്നത് എന്ത്?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »