കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടു പേര്‍ വെന്തു മരിച്ചു. ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് അപകടം. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.

ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ മുന്‍ഭാഗത്തുനിന്നു തീ പടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗര്‍ഭിണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുക യായിരുന്നുവെന്നാണ് വിവരം. ഫയര്‍ സ്റ്റേഷനില്‍നിന്നു നൂറു മീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. ഇവിടെനിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയാണ് തീയണച്ചത്.
പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. മുന്‍സീറ്റിലെ ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്ത നത്തിനു തടസ്സമായെന്ന് നാട്ടുകാര്‍ പറഞ്ഞു.