കണ്ണൂരിൽ ഭിന്നശേഷിക്കാരന്റെ തട്ടുകട അടിച്ചു തകർത്തു; അക്രമം ഉടൻ ഉദ്ഘാടനം ചെയ്യാനിരിക്കെ


കണ്ണൂര്‍: കൂത്തുപറമ്പില്‍ ഭിന്ന ശേഷിക്കാരന്റെ തട്ടുകട അടിച്ചു തകര്‍ത്തു. ഉടന്‍ ഉദ്ഘാടനം നടക്കാനി രിക്കെയാണ് കിണവക്കല്‍ സ്വദേശി അബ്ദുള്‍ റഷീദിന്റെ കട തകര്‍ത്തത്. അക്രമികളെ തിരിച്ചറിഞ്ഞി ട്ടില്ല. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു

പോളിയോ ബാധിച്ച് രണ്ട് കാലിനും ചലന ശേഷി കുറവുള്ള റഷീദ് സുഹൃത്തുക്കളുടെ സഹായത്തോടെ യാണ് കട ഒരുക്കിയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം. മുഖംമൂടി ധരിച്ച രണ്ട് പേരാണ് കട തകര്‍ത്തത്.

കണ്ണൂര്‍ – കൂത്തുപറമ്പ് റോഡിലാണ് പാരിസ് കഫെ എന്ന പേരില്‍ റഷീദ് തട്ടുകട തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ ഒരു നോമ്പു തുറയും സംഘടിപ്പിച്ചിരുന്നു. ആര്‍ക്കും തന്നോട് വൈരാഗ്യം തോന്നേണ്ട ഒരു കാരണവും ഉണ്ടായിട്ടില്ലെന്ന് റഷീദ് പറഞ്ഞു. രണ്ടേ കാല്‍ ലക്ഷം രൂപയുടെ നഷ്ടമാണ് റഷീദിന് ഉണ്ടായത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.


Read Previous

കേന്ദ്രം ഒരു രൂപ പോലും നൽകിയിട്ടില്ല’; യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നിയമസഭയിൽ വച്ച് വീണാ ജോർജ്

Read Next

ഒരുകോടി ഗാന്ധിഭവനിലെ അച്ഛനമ്മമാർക്ക്; റമദാൻ കാലത്ത് മറക്കാതെ യൂസഫലിയുടെ കരുതൽ, മറ്റൊരു സമ്മാനവും പണിപ്പുരയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »