Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൂടിക്കെട്ടിയ ലോറിയില്‍ നിറയെ നായ്ക്കളുമായി കൊട്ടാരക്കരയില്‍ അഞ്ചംഗസംഘം; തടഞ്ഞുവച്ച് നാട്ടുകാര്‍, പ്രതിഷേധം


കൊല്ലം: കൊട്ടാരക്കര (Kottarakara) മേലില പഞ്ചായത്തിലെ മാക്കന്നൂരില്‍ ലോറിയില്‍ നായ്ക്കളുമായി എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ ആയിരുന്നു മാക്കന്നൂര്‍ കിണറ്റിന്‍കര മേഖലയില്‍ മൂടിക്കെട്ടിയ ലോറിയില്‍ നായ്ക്കളുമായി സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം എത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്പില്‍ നായ്ക്കളെ ഉപേക്ഷിക്കാന്‍ എത്തിയെ ന്നാരോപിച്ച് നാട്ടുകാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.

നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നും ഒഴിപ്പിച്ച നായ്ക്കളെ യാണ് മേലിലയില്‍ എത്തിച്ചത്. മേലില സ്വദേശിയായ സ്ത്രീ നായകള്‍ക്കായി സുരക്ഷിത ഇടം നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് ഇവരെത്തിയത് എന്നും കേസില്‍പ്പെട്ടു കിടക്കുന്ന പതിമ്മൂ ന്നേക്കറോളം സ്ഥലത്ത് ഇവയെ തുറന്നുവിടാനുള്ള നീക്കമായിരുന്നു എന്നും നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ കോന്നിയിലേക്കു നായ്ക്കളെ കൊണ്ടുപോകുന്നതിനിടെ ഗൂഗിള്‍മാപ്പ് ഉപയോഗിച്ചപ്പോള്‍ വഴിതെറ്റിയാണ് മേലിലയില്‍ എത്തിയതെന്നാണ് ഇവരുടെ വാദം.

ഇടുങ്ങിയ പാതയില്‍ കുടുങ്ങിയ ലോറിയില്‍ നിന്നും പെട്ടിയോട്ടോയിലേക്ക് നായ്ക്കളെ മാറ്റുന്നതിനിടെ കുറച്ചെണ്ണം ചാടിപ്പോവുയും ചെയ്തതോടെ നാട്ടുകാര്‍ കൂട്ടംകൂടി പ്രതിഷേധിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എബി ഷാജിയും കുന്നിക്കോട് പൊലീസും സ്ഥലത്തെത്തി. തുറന്നുവിട്ട നായ്ക്കളില്‍ കുറച്ചെണ്ണത്തിനെ വീണ്ടും ഓടിച്ചിട്ടുപിടിച്ച് ലോറിയില്‍ കയറ്റുകയും ചെയ്തു. സംഭവം മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിനും വഴിവച്ചു. ഒടുവില്‍ ലോറിയോടെ നായ്ക്കളെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് ഇടപെട്ട് പ്രദേശത്ത് നിന്നും തിരിച്ചയക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തില്ല.


Read Previous

വിമാന സർവിസ് ഷെഡ്യൂളുകൾ മാറാൻ സാധ്യതയുണ്ട്; യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് സൗദി എയർപോർട്ട് അതോറിറ്റി

Read Next

ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്തു; 27 വര്‍ഷത്തിന് ശേഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »