പോരുവഴി ഗവ. എസ്.കെ.വി.എൽ.പി.എസിലെ വർണക്കൂടാരം പ്രീ-പ്രൈമറി ക്ലാസ്‌മുറി കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

ശൂരനാട് : സമഗ്രശിക്ഷ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പോരുവഴി ഗവ. എസ്.കെ.വി.എൽ.പി.എസിൽ തയ്യാറാക്കിയ ‘വർണക്കൂടാരം’ പ്രീ-പ്രൈമറി ക്ലാസ്‌മുറിയുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ. നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ, ശില്പി സതീഷിന് പുരസ്കാരം നൽകി. ഡി.പി.സി. സജീവ് തോമസ് പദ്ധതിവിശദീകരണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എസ്.സുജാകുമാരി കലണ്ടർ പ്രകാശനം നിർവഹിച്ചു.
പ്രഥമാധ്യാപിക ശ്രീലത, ബി.പി.സി. റോഷിൻ എം.നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് നസീറാബീവി, ഷീജ, രാജേഷ് വരവിള, പ്രസന്ന, നമ്പൂരേത്ത് തുളസീധരൻ പിള്ള, എസ്.എം.സി. ചെയർമാൻ അരുൺകുമാർ, എം.പി.ടി.എ. പ്രസിഡൻറ് ജിജി തുടങ്ങിയവർ പ്രസംഗിച്ചു.