Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അവിയലും സാമ്പാറും ഓലനും പായസവുമടക്കം ഗംഭീര ഓണസദ്യ; പാകം ചെയ്തത് ഹെഡ്മാസ്റ്റര്‍ ശിവപ്രസാദ് മാഷ് സ്കൂളിൽ ഇലയിട്ടത് 1000 പേർക്ക്


മലപ്പുറം: ഓണമിങ്ങ് അടുത്തതോടെ സ്കൂളുകളെല്ലാം തകൃതിയായ ഓണാഘോഷത്തിന്റെ തിരക്കിലാണ്. ഓണാഘോഷത്തിലെ പ്രധാന ആകര്‍ഷണം സദ്യയാണ്. അവിയല്‍, സാമ്പാര്‍, ഓലന്‍, തോരന്‍, പായസം എല്ലാം ചേര്‍ന്ന് സ്‌കൂളില്‍ ഒന്നാന്തരം ഓണ സദ്യ സ്വയം പാകം ചെയ്ത് പ്രധാനാധ്യാപകന്‍ താരമായി.

ചോക്കാട് മാളിയേക്കല്‍ ജി യു പി സ്‌കൂളിലെ പ്രധാന അധ്യാപകനായ ഒ കെ ശിവപ്രസാദാണ് സ്‌കൂളില്‍ സദ്യയൊരുക്കിയത്. ശിവപ്രസാദ് ഇവിടെ എത്തിയതില്‍ പിന്നെ മൂന്ന് വര്‍ഷമായി ഓണ സദ്യയൊരുക്കാന്‍ ഇവിടെ വേറെ ആരെയും വിളിക്കേണ്ടി വന്നിട്ടില്ല.

സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ രാവിലെ അഞ്ച് മണി മുതല്‍ തുടങ്ങി. കൂടെ മറ്റ് അധ്യാപകരും ചേര്‍ന്നതോടെ കാര്യം എളുപ്പമായി. ഉച്ചയോടെ ഓണാഘോഷ പരിപാടി പൂര്‍ത്തിയാക്കി ആയിരം പേര്‍ക്കുള്ള ഓണസദ്യ ഇലയില്‍ വിളമ്പി.

സദ്യയില്‍ മാത്രമല്ല, സ്‌കൂളിന്റെ ഏതു കാര്യത്തിനും പ്രസാദ് മാഷ് തന്നെയാണ് നേതൃത്വം നല്‍കുന്നതെന്ന് കുട്ടികളും അധ്യാപകരും പറഞ്ഞു. സാമൂഹിക സേവന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന മാഷ്, സ്‌കൂള്‍ മേളകളിലടക്കം നിറഞ്ഞു നില്‍ക്കുന്ന മികച്ച അനൗണ്‍സര്‍ കൂടിയാണ്.


Read Previous

എം. വിൻസന്റ് എം.എൽ.എക്ക് റിയാദില്‍ ഊഷ്മള സ്വീകരണം, ഓ ഐ സി സി തിരുവനന്തപുരം ജില്ലയുടെ 14-ാമത് വാർഷികാഘോഷം ഇന്ന്

Read Next

130-ലെറെ ലേറ്റ് നൈറ്റ് ഷോകളുമായി ‘ലോക’ അതി​ഗംഭീര റിവ്യൂകൾ, ഒപ്പം മൗത്ത് പബ്ലിസിറ്റിയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »