എ. കെ .ശശീന്ദ്രന് കുരുക്കായി ഫോണ്‍ വിളി വിവാദം, സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം, പരാതിയുമായി യുവതി.


ആലപ്പുഴ: സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍റെ ഇടപെടല്‍. പരാതിക്കാരി യായ യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച മന്ത്രി പ്രശ്നം ‘നല്ല രീതിയില്‍’ തീര്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എകെ ശശീന്ദ്രനും പരാതിക്കാരിയുടെ അച്ഛനും തമ്മിലുള്ള ഫോണ്‍ സംഭാഷണം മീഡിയവണ്‍ പുറത്ത് വിട്ടിട്ടുണ്ട്. എന്‍സിപി സംസ്ഥാന സമിതി അംഗവും വ്യവസായി യുമായ ജി പത്മാകരന് എതിരേയുള്ള പീഡന പരാതിയിലായിരുന്നു മന്ത്രിയുടെ ഇടപെടല്‍. പരാതി ക്കാരിയുടെ അച്ഛനും എന്‍സിപി പ്രാദേശിക നേതാവാണ്.

പരാതി നല്ല നിലയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുമ്പോള്‍ അത് എങ്ങനെയെന്ന് ചോദിക്കുമ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാതെ മന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു. ഗംഗ ഹോട്ടല്‍ മുതലാളി പത്മാക രന്‍ എന്‍റെ മകളുടെ കൈക്ക് കയറി പിടിച്ച പരാതി തീര്‍ക്കാനാണോ സാര്‍ പറയുന്നത് പരാതിക്കാരി യുടെ അച്ഛന്‍ ചോദിക്കുമ്പോള്‍ അതേയെന്നും മന്ത്രി പറയുന്നുണ്ട്.

എന്‍സിപി പരാതിക്കാരിയുടെ അച്ഛന്‍ എന്‍സിപി നേതാവാണെങ്കിലും മകള്‍ ബിജെപി പ്രവര്‍ത്തക യാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ‘സര്‍ പറഞ്ഞാല്‍ പരാതി തീര്‍ക്കാം, പക്ഷെ അത് എങ്ങനെയെന്ന് കൂടി ശശീന്ദ്രന്‍ സര്‍ വ്യക്തമാക്ക ണം’- എന്നുകൂടി പരാതിക്കാരിയുടെ അച്ഛന്‍ ഫോണിലൂടെ പറയുന്നത്.

പത്മാകരന് പുറമെ രാജീവ് എന്നയാള്‍ക്കെതിരേയും പരാതിയുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ് പത്മാകരന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ സമയത്ത് പരാതിക്കാരി പത്മകരന്‍റെ ഹോട്ടലിന് മുന്നി ലൂടെ പോയപ്പോള്‍ അദ്ദേഹം യുവതിയെ ഹോട്ടിലിലേക്ക് വിളിച്ച് കയറ്റി കൈക്ക് കയറി പിടിക്കുക യായിരുന്നു എന്നാണ് പരാതി.

അച്ഛന്‍റെ കൂടെ പ്രവര്‍ത്തിക്കുന്ന ആളായതിനാലാണ് കടയിലേക്ക് കയറി ചെന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പൊലീസില്‍ അന്ന് തന്നെ പരാതി നല്‍കിയെങ്കിലും നാണക്കേട് കൊണ്ട് വിവരം പുറത്ത് അറിയിച്ചില്ല. എന്നാല്‍ സമീപ കാലത്ത് യുവതിയെ അപമാനിക്കുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം ഉണ്ടയതോടെയാണ് പരാതിയുമായി യുവതി വീണ്ടും രംഗത്ത് എത്തിയത്.

തനിക്കെതിരായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പത്മരാജനും രാജിവും ആണെന്നാണ് യുവതി പരാതി യില്‍ പറയുന്നത്. ഈ പരാതിക്ക് പിന്നാലെയാണ് അച്ഛനെ വിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന മന്ത്രി ആവശ്യപ്പെട്ടത്. കയ്യില്‍ പിടിച്ചത് സ്ത്രീപീഡന പരാതിയായി കണക്കാക്കണമെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്ന സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെ ഇത്തരത്തിലുള്ളൊരു ഇടപെടല്‍.

മന്ത്രിയുടെ നിയമവിരുദ്ധമായ ഇടപെടലിനെതിരെ എന്‍സിപിക്ക് ഉള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. മന്ത്രിയുടെ സംസാരത്തില്‍ ഭീഷണിയുടെ സ്വരം ഉണ്ടായെന്നാണ് പരാതിക്കാരിയുടെ അച്ഛന്‍ വ്യക്തമാക്കുന്നത്. പരാതിയുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറയുന്നു. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ഫോണ്‍ സംഭാഷണം ചോര്‍ന്നതിനെ പിന്നാലെയുള്ള എകെ ശശീന്ദ്രന്‍റെ പ്രതികരണം. പരാതികാരി പരാതി നല്‍കി ആറു ദിവസത്തിനു ശേഷമാണ് മന്ത്രി വിളിക്കുന്നതെന്നുള്ള വിവരമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്‌ അതിനിടെ വിഷയത്തില്‍ എ.കെ ശശീന്ദ്രനെതിരെ പ്രതിപക്ഷം രംഗത്തുവന്നു.മുഖമന്ത്രി അന്നെഷിച്ചു നടപടി എടുക്കണമെന്ന് യു ഡി എഫ്‌ കണ്‍വീനര്‍ എം എം ഹസ്സന്‍ ആവിശ്യപെട്ടു, അതിനിടെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന് ബി.ജെപി സംസ്ഥാന പ്രസിഡണ്ട്‌ കെ. സുരേന്ദ്രന്‍ ആവിശ്യപെട്ടു.

 


Read Previous

ഹജ്ജ്‌ കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നു, അറഫാ ദിനത്തിന് ശേഷം ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തുന്ന ആദ്യ ദിനമാണ് ഈദുല്‍ അദ്ഹാ അഥവാ ബലിപ്പെരുന്നാള്‍. എല്ലാ പ്രേഷകര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.

Read Next

സ്ത്രീ പീഡന പരാതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിഷയം ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത് കൂടുതല്‍ തെളിവുമായി പരാതിക്കാരി, മന്ത്രിയെ പിന്തുണച്ച്‌ പി.സി ചാക്കോ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »