Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പത്തിരിയുടെ കഥ പറയുന്നൊരു നാട്, ഓർമ്മകളുടെയും തണൽമരം; ‘പത്തിരിയാൽ’ എന്ന പേരിന് പിന്നിലെ സ്വാദിൻറെ കഥ


മലപ്പുറം: തിരുവാലി പഞ്ചായത്തിലെ പത്തിരിയാൽ എന്ന സ്ഥലത്തിൻ്റെ പേരിന് പിന്നിൽ മധുരവും സ്വാദുമുള്ള ഒരു കഥയുണ്ട്. റമദാൻ മാസത്തിൽ നാവിൽ കപ്പലോടുന്ന പത്തിരിയും ആലും ചേർന്നാണ് ‘പത്തിരിയാൽ’ എന്ന പേരുണ്ടായത്. പണ്ട് മഞ്ചേരിയിൽ നിന്ന് എടക്കരയിലെ ചന്തയിലേക്ക് കാളകളെ കൊണ്ടുപോയിരുന്നത് പത്തിരിയാൽ, തിരുവാലി കോട്ടോല വഴിയായിരുന്നു.

കാളികാവ്, കരുവാരകുണ്ട് തുടങ്ങിയ ഉൾപ്രദേശങ്ങളിലെ കച്ചവടക്കാർക്കും കാളകൾ എത്തിയിരുന്നത് ഇതുവഴി തന്നെയായിരുന്നു. നൂറുകണക്കിന് കാളകളെ നടത്തിയാണ് കൊണ്ടുപോയിരുന്നത്. കൂടെ കാൽനടയായി തെളിക്കുന്നവരും ഉണ്ടാകും.

വലുതും ചെറുതുമായ സംഘങ്ങളായി വരിവരിയായി അങ്ങനെ പോയിരുന്ന കാഴ്‌ച മാഞ്ഞിട്ട് അധികം വർഷങ്ങളൊന്നുമായിട്ടില്ല. റമദാൻ വ്രതാരംഭത്തിന് മൂന്നുമാസം മുൻപുതന്നെ കാളകളുടെ എണ്ണവും കാളക്കാരന്മാരുടെ എണ്ണവും കൂടും. അതോടെ വഴിയോരക്കച്ചവടങ്ങളും പൊടിപൊടിക്കും.

ഇന്നത്തെ പത്തിരിയാലിലും സമീപ പ്രദേശങ്ങളിലും അന്ന് ധാരാളം കൂറ്റൻ ആൽമരങ്ങൾ ഉണ്ടായിരുന്നു. ഇടക്കാലത്തുണ്ടായ ചുഴലിക്കാറ്റിലും പ്രളയത്തിലും മിക്കതും നശിച്ചു. പത്തിരിയാലിൽ മാത്രം മുപ്പതിലേറെ ആൽമരങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു.

പാതയോരത്ത് നീണ്ടു കിടന്നിരുന്ന ഈ തണലായിരുന്നു കാളയെ തെളിക്കുന്നവരുടെ ഇടത്താവളം. ഇവിടെയുണ്ടായിരുന്ന വലിയ ഒരു ആൽമരത്തിന് ചുവട്ടിലിരുന്ന് പ്രദേശവാസിയായ സ്ത്രീ വീട്ടിൽ നിന്നുണ്ടാക്കിക്കൊണ്ടുവന്നിരുന്ന പത്തിരി വിറ്റിരുന്നു. ക്രമേണ ഈ സ്ഥലം പത്തിരിയാൽ എന്നറിയപ്പെട്ടു. പത്തിരിയോടൊപ്പം അൽപം കോഴിക്കറി വേണമെങ്കിലോ അതിനും വഴിയുണ്ട്.

പത്തിരിയാലിന് കരിഞ്ചീരിയാൽ എന്നുകൂടി വിളിപ്പേരുണ്ടായിരുന്നു. തിരുവാലി കഴിഞ്ഞാൽ പിന്നെ കോഴിപ്പറമ്പാണ്. മേലേ കോഴിപ്പറമ്പും താഴേ കോഴിപ്പറമ്പും പണ്ട് കുറ്റിക്കാട് നിറഞ്ഞ പ്രദേശമായി രുന്നു. അവിടെ ധാരാളം കാട്ടുകോഴികളും വീടുകളിലെല്ലാം വളർത്തു കോഴികളും ഉണ്ടായിരുന്നതു കൊണ്ടാണ് ആ പേരു കിട്ടിയതെന്നും പറയുന്നു.


Read Previous

മുഖ്യമന്ത്രിയുടെ ലേഖനം: ചാടിയിട്ടും ചാടിയിട്ടും മുന്തിരി കിട്ടാതായപ്പോഴാണ് ലീഗിനെതിരെ വര്‍ഗീയത ആരോപിച്ചത്; വാക്‌പോരുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

Read Next

തണ്ണിമത്തനിൽ മായം ചേർത്തിട്ടുണ്ടോയെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം; വാങ്ങുമ്പോൾ ഒറ്റക്കാര്യം ശ്രദ്ധിച്ചാൽ മതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »