
തൊടുപുഴ: വീട്ടുമുറ്റത്ത് കുട്ടി കളിക്കുന്നതിനിടെ പുലി എത്തി. വാൽപ്പാറയിലാണ് സംഭവം. ഇതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വാൽപ്പാറ റോട്ടൈക്കാടി ഹൈസ്കൂളിന് സമീപത്തെ ശിവകുമാർ – സത്യ ദമ്പതികളുടെ വീട്ടിലാണ് പുലിയെത്തിയത്. ഇവരുടെ കുട്ടി കളിക്കുന്ന തിനിടയിൽ പിന്നിലൂടെയാണ് പുലിയെത്തിയത്.
വീട്ടിൽ ഉണ്ടായിരുന്ന നായകൾ പുലി വരുന്നത് കണ്ട് കുരച്ചു കൊണ്ട് ഓടി. കുട്ടിയെയും നായകളെയും കണ്ടതോടെ പുലി തിരിഞ്ഞോടുകയും ചെയ്തു.