പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചു; ആളൂരിനെതിരെ പോക്‌സോ കേസ്


കൊച്ചി: അഡ്വ ബി എ ആളൂരിനെതിരെ പോക്സോ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആളൂര്‍ കടന്നു പിടിച്ചു എന്നാണ് പരാതി.

ആളൂരിനെതിരെ മൂന്നാമത്തെ കേസാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ഇതിന് മുമ്പ് രണ്ട് തവണ ആളൂരിനെതിരെ കേസെടു ത്തിരുന്നു. അഞ്ച് ലക്ഷം രൂപ ബിസിനസ് ആവശ്യത്തിന് നല്‍കിയെന്നും അത് തിരികെ ചോദിച്ചപ്പോള്‍ അപമാനിച്ചുവെന്നും ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്.

പണം തിരികെ ചോദിക്കാന്‍ പരാതിക്കാരിക്കൊപ്പം ആളൂരിന്റെ ഓഫീസിലെത്തിയ പെണ്‍കുട്ടിയെ കയറിപ്പിടിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമേ കേസിനെ കുറിച്ച് പറയാനാകൂവെന്നാണ് പൊലീസ് പറയുന്നത്.


Read Previous

ഗവര്‍ണര്‍ വിളിച്ച ഹിയറിങില്‍ പങ്കെടുത്തില്ല; ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷ രാജിവച്ചു

Read Next

ഇന്ത്യയിലെ വിഎഫ്എസ് ഓഫീസുകള്‍ വിപുലീകരിക്കും; വിസ നടപടികള്‍ ലളിതവും കാര്യക്ഷമവുമാക്കും; ഇനി ടൂറിസത്തിന്റെ കാലം; 2030 ഓടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത് 75 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ, 2023ല്‍ ഇന്ത്യയില്‍ നിന്ന് 15 ലക്ഷം സന്ദര്‍ശകരെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »