Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരുമാസത്തെ കാത്തിരിപ്പ്; സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും


കണ്ണൂര്‍: സുഡാനില്‍ ഇരു സേനകള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇന്ന് വൈകുന്നേര ത്തോടെ എത്തിക്കുമെന്നാണ് വിവരം ലഭിച്ചതെന്ന് കുടുംബം അറിയിച്ചു. ഏപ്രില്‍ പതിനാലിനാണ് ഖാര്‍ത്തൂമിലെ ഫ്‌ലാറ്റില്‍ വെച്ച് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആര്‍ബര്‍ട്ട് അഗസ്റ്റിന്‍ (46) വെടിയേറ്റ് മരിച്ചത്.

ആല്‍ബര്‍ട്ടിനൊപ്പം ഈസ്റ്റര്‍ ആഘോഷത്തിന് എത്തിയ ഭാര്യ സൈബല്ലയുടെയും മകളുടെയും കണ്മുന്നില്‍ വെച്ചാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. മൃതദേഹം നാട്ടിലെ ത്തിക്കാന്‍ ഭാര്യ സൈബല്ല സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടി യിരുന്നു. 

ആല്‍ബര്‍ട്ട് കൊല്ലപ്പെട്ട് രണ്ടുദിവസത്തിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചത്. ഓംഡര്‍മാനിലെ ടീച്ചിങ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ആല്‍ബര്‍ട്ട് കൊല്ലപ്പെട്ട് പന്ത്രണ്ട് ദിവസത്തിന് ശേഷം സൈബല്ലയേയും മകളേയും എംബസി രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് അയച്ചു.


Read Previous

കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം; പൂര്‍ണമായി കത്തിനശിച്ചു

Read Next

സൗദിയിൽ വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »