ഇരുചക്ര വാഹനമിടിച്ച് സ്‌കൂള്‍ അധ്യാപികയായ കന്യാസ്ത്രീ മരിച്ചു


തൃശൂര്‍: ഇരുചക്ര വാഹനമിടിച്ച് കന്യാസ്ത്രീ മരിച്ചു. പാലക്കയം മൂന്നാം തോട് മേലേമുറി ജോണി-സെലീന ദമ്പതികളുടെ മകളും തൃശൂര്‍ മുല്ലശേരി ഗുഡ് ഷെപ്പേര്‍ഡ് സെന്‍ട്രല്‍ സ്‌കൂളിലെ അധ്യാപികയുമായ സിസ്റ്റര്‍ സോണിയ (31) ആണ് മരണമടഞ്ഞത്.

തൃശൂരിലെ മഠത്തില്‍ നിന്നും റോഡിന്റെ എതിര്‍വശത്തുള്ള സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടയില്‍ പിന്നിലൂടെ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിസ്റ്ററെ തൃശൂര്‍ അമല മെഡിക്കല്‍ കോളജിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ബൈക്ക് ഓടിച്ചിരുന്ന വെങ്കിടങ്ങ് സ്വദേശിക്കും പരിക്കുണ്ട്. മൃതദേഹം രാജഗിരി ആശുപത്രിയില്‍.


Read Previous

മാസപ്പടി കേസില്‍ വീണ വിജയനെ ന്യായീകരിച്ച് സിപിഎം രേഖ; കീഴ്ഘടകങ്ങള്‍ക്ക് കൈമാറി

Read Next

പ്രധാനമന്ത്രി മോഡിയെ സ്വീകരിക്കാന്‍ യു.എ.ഇ; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; രജിസ്‌ട്രേഷന്‍ 65,000 കടന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »