‘രാവും പകലും നിർലോഭം പ്രവർത്തിച്ചിട്ടുള്ള ഒരു പാവത്താനാ…” മന്ത്രിയുടെ കൈപിടിച്ച് കരച്ചിൽ അടക്കാൻ കഴിയാതെ ദിവ്യ എസ് അയ്യർ


പത്തനംതിട്ട: കാതലായിട്ടുള്ള ഒരുപാട് പ്രശ്നങ്ങൾ ഞങ്ങൾ ഒരുമിച്ചാണ് നേരിട്ടിട്ടു ള്ളത്. ഒറ്റക്കെട്ടായി ഒരു കുടുംബമായി ഇരുന്നിട്ടുള്ളവർ. രാവും പകലും നിർലോഭം പ്രവർത്തി ച്ചിട്ടുള്ള ഒരു പാവത്താനാ….നവീനെ കുറിച്ച് പറഞ്ഞപ്പോൾ വാക്കുകൾ മുഴുവുപ്പിക്കാൻ കഴിയാതെ കണ്ഠമിടറി മുൻ പത്തനംതിട്ട കളക്‌ടർ കൂടിയായ ദിവ്യ എസ് അയ്യർക്ക്. വളലരെ വികാര നിർഭരമായാണ് നവീനെ അവസാനമായി കാണാൻ ദിവ്യ എത്തിയത്. മന്ത്രി കെ. രാജന്റെ കൈ പിടിച്ച് വിതുമ്പുന്ന ദിവ്യ കണ്ടുനിന്ന പലരുടെയും കണ്ണുകളെ ഈറനണിയിച്ചു.

”റാന്നി തഹസിൽദാർ എന്ന നിലയിൽ വെള്ളപ്പൊക്ക സമയത്തും, ശബരിമല പ്രക്ഷോഭ കാലത്തുമെല്ലാം ആളുകൾക്ക് സേവനമെത്തിക്കുന്ന എല്ലാ കാര്യത്തിലും വളരെ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുള്ള ആളായിരുന്നു നവീൻ. ഒരു മനുഷ്യനെ പോലും കുത്തിനോവിക്കാൻ ആകാത്ത, ആരോടും മുഖം കറുപ്പിക്കാൻ കഴിയാത്ത നവീനെ യാണ് ഞങ്ങൾ എല്ലാവരും കണ്ടിട്ടുള്ളത്. എപ്പോഴും ഒരു മന്ദസ്മിതം മുഖത്തുണ്ടാകും.

പ്രൊമോഷനായി കാസർകോടേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ എന്റെ ചേംബറിലേക്ക് നവീൻ വന്നിരുന്നു. അന്നാണ് അവസാനമായി കണ്ടത്’-‘ദിവ്യയുടെ വാക്കുകൾ. പത്തനം തിട്ട കളക്‌‌ടറേറ്റിലെ പൊതുദർശനത്തിന് ശേഷം മലയാലപ്പുഴയിലെ വീട്ടിലേക്ക് നവീൻ ബാബുവിന്റെ മൃതദേഹം എത്തിച്ചു.

ആയിരക്കണക്കിന് ആളുകളാണ് നവീനെ കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. മന്ത്രി മാരായ കെ. രാജൻ, വീണാ ജോർജ്, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതി നിധികൾ, സഹപ്രവർത്തകർ എന്നിവരെല്ലാം സ്ഥലത്തുണ്ട്. മിക്കവരും കണ്ണീരട ക്കാനാകാതെ യാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. ഉച്ചയ്‌ക്ക് 2 മണിക്ക് മലയാലപ്പുഴയിലെ വീട്ടുവളപ്പിലായിരിക്കും നവീന്റെ സംസ്കാരം. 19 വയസിൽ എൽഡി ക്ളാർക്കായിട്ടായിരുന്നു സർക്കാർ സർവീസിലേക്ക് നവീൻ പ്രവേശിച്ചത്. 30 വർഷത്തെ സർസീസ് പൂർത്തിയാക്കി വിരമിക്കാൻ ഏഴ് മാസം ബാക്കി നിൽക്കെയാണ് ദൗർഭാഗ്യകരമായത് സംഭവിച്ചത്.


Read Previous

‘പ്രിയപ്പെട്ട നവീൻ, നിങ്ങൾ സഹായിച്ച, നിങ്ങളുടെ സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങൾ നിങ്ങളെ കൃതജ്ഞതയോടെ ഓർക്കും’

Read Next

ഷാഫിയെ വടകരയിൽ മത്സരിപ്പിച്ചത് ബിജെപിയെ സഹായിക്കാൻ, കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം വിഡി സതീശൻ’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »