പറഞ്ഞതിൽ ഒരു ഭാഗം അടർത്തിമാറ്റി പ്രചരിപ്പിച്ചു’; എഡിഎമ്മിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരായ പരാമർശം തിരുത്തി എം.വി ജയരാജൻ


കണ്ണൂര്‍: എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യക്കെതിരായ പരാമര്‍ശം തിരുത്തി എം.വി ജയരാജന്‍. പറഞ്ഞതില്‍ ഒരു ഭാഗം അടര്‍ത്തിമാറ്റി പ്രചരിപ്പിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് ജയരാജന്‍ തന്റെ നിലപാട് മാറ്റിയത്.

എഡിഎമ്മിന്റെ ആത്മഹത്യക്ക് ദിവ്യയുടെ പ്രസംഗം കാരണമായി എന്ന പേരില്‍ ഒരു കേസ് എടുത്തിട്ടുണ്ടെന്നും അത് അന്വേഷിക്കേണ്ടത് പൊലീസാണെന്നും ജയരാജന്‍ വ്യക്തമാക്കി. പി.പി ദിവ്യയുടെ പ്രസംഗത്തിലെ അവസാന ഭാഗം എഡിഎമ്മിന്റെ മരണത്തിന് കാരണമായി എന്നായിരുന്നു ഇന്ന് ഉച്ചയ്ക്ക് ജയരാജന്‍ പറഞ്ഞത്.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമര്‍ശമെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. ദിവ്യയുടേത് ഔചിത്യമില്ലാത്ത പെരുമാറ്റമായെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചപ്പോള്‍, അവര്‍ക്കെതിരെ നടപടിയെടു ത്തതിനെതിരെ ചോദ്യവും ഉയര്‍ന്നിരുന്നു.

ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ച ചെറുക്കണമെന്നും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ ഒപ്പം നിന്നത് പ്രീണനമായി തെറ്റിദ്ധരിക്കപ്പെട്ടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. മനു തോമസ് വിഷയത്തില്‍ പി ജയരാജനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.


Read Previous

ഹിന്ദു ദേശീയതയും ഖാലിസ്ഥാൻ തീവ്രവാദവും ബ്രിട്ടനിൽ വളർന്ന് വരുന്ന ഭീഷണികളെന്ന് സർക്കാർ രേഖകൾ ; ബ്രിട്ടീഷ് ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി ഒരു റിപ്പോർട്ട്

Read Next

നാട് വിട്ടിട്ട് 17 വർഷം, തളർന്ന ശരീരവുമായി അനിവാര്യമായ മടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »