ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പത്തനംതിട്ട: തിരുവല്ലയിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് ഗർഭിണിയായ യുവതിയുടെ വയറിൽ ചവിട്ടിയതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു. സംഭവത്തിൽ തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വിഷ്ണു ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം.
കഴിഞ്ഞ ഒരു വർഷമായി കല്ലിശ്ശേരി സ്വദേശിനിയായ യുവതി വിഷ്ണുവിനൊപ്പമാണ് താമസം. നിയമപരമായി ഇവർ വിവാഹം ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് വിഷ്ണുവും യുവതിയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് വിഷ്ണു യുവതിയെ തൊഴിക്കുകയായിരുന്നു.
ശക്തമായ വയറുവേദനയുണ്ടായതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശി പ്പിച്ചു. സ്കാനിങ് നടത്തിയതോടെയാണ് അഞ്ച് മാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ച തായി അറിയുന്നത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്.
