ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പുത്തുമല: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത എട്ടു പേര്‍ക്ക് കണ്ണിരോടെ വിട. പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടു നല്‍കിയ 64 സെന്റ് സ്ഥലത്താണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. തങ്ങളുടെ പ്രിയപ്പെട്ടവരാണോ തിരിച്ചറിയപ്പെടാതെ പോയവരുടെ കൂട്ടത്തിലു ള്ളതെന്ന ആശങ്കയില്‍ സ്ഥലത്ത് നിരവധി പേര്‍ എത്തിയിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ താത്രി 9.45 ടെ സംസ്‌കാരസ്ഥലത്തേക്ക് എത്തിച്ചു. സര്‍വമത പ്രാര്‍ഥനക്കു ശേഷമാണ് മൃതദ്ദേഹങ്ങള്‍ സംസ്‌കാരിച്ചത്. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം കൂടിയാണിവിടം. തിരിച്ചറിയാത്ത മൊത്തം 67 മൃതദേഹങ്ങളാണ് മേപ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് മൃതദേഹങ്ങള്‍ കല്‍പറ്റ പൊതുശ്മശാനത്തില്‍ ഇന്നലെ സംസ്‌കരിച്ചു. രണ്ടാം ഘട്ടമായാണ് എട്ടു പേരുടെ മൃതദ്ദേഹം സംസ്‌കരിച്ചത്.
മൃതദേഹങ്ങള്‍ക്ക് പുറമെ കൈകാലുകള്‍ ഉള്‍പ്പെടെ അമ്പതിലധികം ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം കുഴി ഒരുക്കിയിരുന്നു. പ്രാര്‍ഥനക്കായി പ്രത്യേകം പന്തലും ഒരുക്കിയിരുന്നു. നിലവില്‍ 32 കുഴികള്‍ ഇതിനകം ഇവിടെ ഒരുക്കിയിട്ടുണ്ട്.
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുൻപായി ഇന്‍ക്വസ്റ്റ്– പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കി. പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കി. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിച്ചു. ഡിഎന്‍എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും എടുത്തു.
