ഇടുക്കി അടിമാലിയിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു


ഇടുക്കി അടിമാലിയിൽ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. മാമലക്കണ്ടം ഇളമ്പളാശ്ശേരി ആദിവാസികുടി യിലെ മാളുവാണ് ആംബുലൻസിൽ പ്രസവിച്ചത്. ഇന്ന് രാവിലെ യുവതിക്ക് പ്രസവ വേദന ഉണ്ടായെങ്കിലും, കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല.

ഇവരുടെ ആദിവാസി കുടിയിൽ നിന്ന് ഏറ്റവും അടുത്തുള്ള അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് ഏതാണ്ട് 30 കിലോമീറ്ററിലധികം ദൂരമുണ്ട്. ആംബുലൻസ് വിളിച്ചെങ്കിലും സമയത്തിന് കിട്ടാതിരുന്നതിനാൽ ആദിവാസി കുടിയിൽ നിന്ന് പാതിവഴി വരെ ഇവരെ ജീപ്പിലായിരുന്നു കൊണ്ട് പോയത്.

തുടർന്ന്, അവിടെ നിന്നും ആംബുലൻസ് ലഭിച്ചു. എന്നാൽ, ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുവതി പ്രസവിക്കുകയായിരുന്നു. ആംബുലൻസിൽ യുവതിയുടെ ഭർത്താവും ആംബുലസ് ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. ആംബുലൻസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചത്.


Read Previous

ഉംറ പെര്‍മിറ്റ് ഇന്നു അവസാനിക്കും; ഉംറ വിസയില്‍ മക്കയിലെത്തിയ തീര്‍ഥാടകര്‍ സൗദി അറേബ്യ വിടേണ്ട അവസാന തിയ്യതി ജൂണ്‍ 18

Read Next

ജയ്പൂരിൽ യുപി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ പ്രസംഗത്തിനിടെ അശോക് ഗെലോട്ടിനെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ; ഏതാനും മിനിറ്റുകൾ ഉപമുഖ്യമന്ത്രിക്ക് പ്രസംഗം നിർത്തിവെക്കേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »