അന്വേഷണത്തില്‍ വഴിത്തിരിവ്; സംഘത്തില്‍ നഴ്‌സിങ് തട്ടിപ്പിന് ഇരയായ സ്ത്രീയും; പൊലീസ് നിര്‍ണായക നീക്കത്തിലേക്ക്


കൊല്ലം: ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ സംഘത്തിലുണ്ടായിരുന്ന ഒരു യുവതി നഴ്‌സിങ് തട്ടിപ്പിന് ഇരയായ സ്ത്രീയെന്ന് പൊലീസിന് സൂചന ലഭിച്ചു. യുവതി നഴ്‌സിങ് കെയര്‍ടേക്കര്‍ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ചതിയില്‍പ്പെട്ടയാളാണ് യുവതിയെന്നും പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

തട്ടിക്കൊണ്ടുപോകപ്പെട്ട അബിഗേലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ മൂന്നു രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഇതില്‍ ഒരാള്‍ നഴ്‌സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്.

കേസന്വേഷണത്തിന്റെ തുടക്കം മുതലേ സാമ്പത്തിക തട്ടിപ്പ്, നഴ്‌സിങ് മേഖലയിലെ റിക്രൂട്ട്‌മെന്റുകള്‍ തുടങ്ങിയവയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടായി രുന്നു. നഴ്‌സിങ് തട്ടിപ്പിന്റെ വിരോധം തീര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്‌ലാറ്റില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാ ഫലവും പൊലീസിന് ഇന്ന് ലഭിച്ചേക്കും.


Read Previous

വിധി സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയല്ല; ഗവര്‍ണറുടേത് വിചിത്ര നിലപാട്; മുഖ്യമന്ത്രി

Read Next

പാമ്പ് കടിച്ചത് അറിഞ്ഞില്ല; താമസസ്ഥലത്തെ ബാത്ത്റൂമില്‍ അബോധാവസ്ഥയില്‍; മലയാളി യുവ ഡോക്ടര്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »