Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഈർക്കിലിയിൽ ഒരു കലാസൃഷ്ടി ഇതുവരെ കയറിയിട്ടില്ല ഗുരുവായൂരമ്പലത്തിൽ, കേട്ടറിവിന്റെ ബലത്തിലുണ്ടാക്കിയ അകത്തളങ്ങൾ


തൃശൂർ: ഈർക്കിലി ഉപയോഗിച്ച് നിർമ്മിച്ച ഗുരുവായൂർ ക്ഷേത്ര മാതൃക ഇനി ഗുരുവായൂർ ഭക്തർക്ക് അസ്വാദ്യവിരുന്നാകും. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പിച്ച മാതൃകാ രൂപം ഭക്തർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ദേവസ്വം തീരുമാനിച്ചു.

കോട്ടപ്പടി സ്വദേശി മാറോക്കി ബിജുവാണ് ആറടി നീളത്തിലും നാലടി വീതിയിലുമായി ഈർക്കിലിയിൽ ഗുരുവായൂർ ക്ഷേത്ര മാതൃക നിർമ്മിച്ചത്. ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടില്ലാത്തതിനാൽ കേട്ടറിവിന്റെ ബലത്തിലാണ് അകത്തളങ്ങൾ മനോഹരമാക്കിയത്.

സിമൻറ് പണിക്കാരനായ ബിജു, ജോലി കഴിഞ്ഞെത്തിയാൽ ഒരു മണിക്കൂർ നിർമ്മാണത്തിനായി നീക്കിവെക്കും. ഇങ്ങനെയാണ് നിർമ്മാണം പൂർത്തീകരിച്ചത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വാഹനത്തിലാണ് മാതൃകാ രൂപം ഗുരുവായൂർ ക്ഷേത്ര നടയിൽ എത്തിച്ചത്. ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിന് മുന്നിൽ നടന്ന സമർപ്പണ ചടങ്ങ് എൻ.കെ. അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ, ഭരണസമിതി അംഗം സി. മനോജ്, ക്ഷേത്രം മാനേജർ സി.ആർ. ലെജുമോൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ക്ഷേത്ര മാതൃക ചില്ല് കൂട്ടിലാക്കി ക്ഷേത്രത്തിനകത്ത് പ്രദർശിപ്പിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ പറഞ്ഞു.


Read Previous

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

Read Next

അമേരിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങി സൗദി കിരീടാവകാശി; മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ രണ്ടാമത്തെ സന്ദര്‍ശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »