Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിഗ്രങ്ങള്‍ ഉടയുമ്പോള്‍: വിവസ്ത്രനാക്കി കണ്ണെഴുതിപ്പിച്ചു, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ്


കോഴിക്കോട്: ബംഗാളി നടിയുടെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്ത തിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ പുതിയ ആരോപണം. സിനിമ യില്‍ അവസരം ചോദിച്ചെത്തിയപ്പോള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്ത്. ബംഗളൂരുവില്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ അഭിനയ മോഹവുമായിട്ടാണ് സംവിധായകനെ സമീപിച്ചതെന്നും ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നുമാണ് യുവാവിന്റെ ആരോപണം.

അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യ പ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചു വെന്നു മാണ് യുവാവ് സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കുന്നത്.

സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കി. 2012ല്‍ ആണ് ബംഗളൂരുവില്‍ വെച്ച് പീഡനം നടന്നതെന്നും യുവാവ് പറയുന്നു. നമ്പര്‍ നല്‍കിയ ശേഷം മറ്റാര്‍ക്കും നമ്പര്‍ നല്‍കരു തെന്നും ഫോണില്‍ വിളിക്കണ്ട മെസേജ് അയച്ചാല്‍ മതിയെന്നും സംവിധായകന്‍ പ്രത്യേകം പറഞ്ഞിരുന്നു. മുറിയില്‍ ചെന്നപ്പോള്‍ തന്നെ അദ്ദേഹം മദ്യപിച്ചിരുന്നു വെന്നും യുവാവ് പറയുന്നു.

കുറച്ച് നേരം സംസാരിച്ച ശേഷം സംവിധായകന്റെ ശൈലി മാറുകയായിരുന്നു വെന്നും ആദ്യമായിട്ടായിരുന്നു മദ്യപിച്ചതെന്നും യുവാവ് പറയുന്നു.തന്നെ നഗ്നനായി കാണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഡ്രസ് മാറിയ ശേഷം കണ്‍മഷി എഴുതിച്ചു. പിന്നീട് ഭംഗിയുള്ള കണ്ണുകളാണെന്ന് പറഞ്ഞിരുന്നു. നഗ്ന ചിത്രം ഫോണില്‍ എടുത്ത ശേഷം ഇത് അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ടിനെ കാണിക്കുമെന്നും പറഞ്ഞിരുന്നു. ഏതെ ങ്കിലും ഒരു കഥാപാത്രത്തിന്റെ ഭാഗമായിട്ടായിരിക്കും ഇത്തരത്തില്‍ ചെയ്തതെന്നുമാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് അദ്ദേഹം ചെയ്ത കാര്യങ്ങളെന്നും പുറത്ത് പറയാന്‍ പറ്റാത്തതാണെന്നും യുവാവ് പറയുന്നു.


Read Previous

പോഷക സംഘടനാ നേതാവിനെതിരായ കൂട്ടിക്കൊടുപ്പ് ആരോപണത്തില്‍ വിളറി കോണ്‍ഗ്രസ്; ഇതുവരെ നടപടിയില്ല; പ്രതിഷേധം

Read Next

സിദ്ദിഖ് നടത്തിയത് ക്രൂര ബലാത്സംഗമെന്ന് നടി,​ പുറത്തുപറ‍ഞ്ഞാൽ നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി; മസ്‌കറ്റ് ഹോട്ടലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും; രഹസ്യ മൊഴി നാളെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »