പൊറോട്ട കമ്പനിയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിനരികെ കമ്പിപ്പാര; ഒപ്പമുണ്ടായിരുന്ന ആള്‍ ഒളിവില്‍


കോട്ടയം: കാപ്പാ കേസില്‍ ഉള്‍പ്പെട്ട് നാടുകടത്തപ്പെട്ട പ്രതിയെ എരമല്ലൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂര്‍ പ്ലാന്‍കുഴിയില്‍ ജയകൃഷ്ണന്‍ (26) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. എരമല്ലൂര്‍ കിഴക്കുഭാഗത്ത് പ്രവര്‍ത്തി ക്കുന്ന പൊറോട്ട കമ്പനിയോട് ചേര്‍ന്ന് ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ ആയിരുന്നു മൃതദേഹം. സംഭവത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സഹായി രക്ഷപെട്ടിരുന്നു.

ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേ ഹത്തിനു സമീപത്തു നിന്നും തേങ്ങാ പൊതിക്കുന്ന ഇരുമ്പുപാര കണ്ടെത്തി. കുത്തി യും അടിച്ചും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എരമല്ലൂര്‍ ബാറിനു സമീപം പ്രവര്‍ത്തിക്കുന്ന പൊറോട്ട കമ്പനിയില്‍ നിന്നും പൊറോട്ട വാങ്ങി വിതരണം ചെയ്യുന്ന ആളാണ് ജയകൃഷ്ണന്‍ .

രാത്രി തൊഴിലാളികള്‍ താമസിക്കുന്നയിടത്ത് ഉറങ്ങിയ ശേഷം പുലര്‍ച്ചെ വാഹന ത്തില്‍ പൊറോട്ടയുമായി പോവുകയായിരുന്നു പതിവ്. പുലര്‍ച്ചെ കമ്പനിയിലെ തൊഴി ലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന സഹായിയെ കാണാനില്ല. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.


Read Previous

രാജി വയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല’; മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം

Read Next

ഇപിയെ ഇപ്പോൾ സ്വന്തം പാർട്ടി തന്നെയാണ് വധിച്ചിരിക്കുന്നത്: ചെറിയാൻ ഫിലിപ്പ്, എം വി രാഘവനും കെ ആർ ഗൗരിയമ്മയ്ക്കും ശേഷം സിപിഐഎം പുകച്ചു പുറത്താക്കുന്ന ഉന്നതനാണ് ഇ പി ജയരാജനെന്നും ചെറിയാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »