ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച കേസില്‍ നൃത്താധ്യാപിക സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബന്ധപ്പെട്ട കോടതിയില്‍ ഹാജരാകാനും അവിടെ ജാമ്യാപേക്ഷ നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം എസ്‌സി – എസ്ടി കോടതിയാണ് ആര്‍എല്‍വി രാമകൃഷ്ണന്റെ കേസ് പരിഗണിക്കുന്നത്.
സത്യഭാമ ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകണമെന്നും അന്നേദിവസം തന്നെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ രാമകൃഷ്ണന്‍ ചാലക്കുടി ഡിവൈ.എസ്പിയ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് പട്ടികജാതി -പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് തിരുവനന്തപുരം കന്റോമെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.