Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇടുക്കിയിൽ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ സംഭവം, പ്രതിയായ വൃദ്ധയും മരിച്ചു


ഇടുക്കി: നിരപ്പേലിൽ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ വൃദ്ധയും മരിച്ചു. കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒക്ടോബർ 24നാണ് തങ്കമ്മ സഹോദര പുത്രനായ സുകുമാരനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിക്കും ഗുരുതരമായി പൊളളലേറ്റിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തതിനുശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തങ്കമ്മയും സുകുമാരനും തമ്മിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ഇതിൽ സുകുമാരനെതിരെ ഇവർ പൊലീസ് സ്റ്റേഷനിൽ മുൻപും കേസും നൽകിയിരുന്നു. കൊലപാതകം നടക്കുന്നതിന് 15 ദിവസം മുമ്പാണ് തങ്കമ്മ സുകുമാരന്റെ വീട്ടിൽ എത്തിയത്. പൊള്ളലേറ്റ സുകുമാരനെ നാട്ടുകാരുടെ സഹായത്തോടെ ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.


Read Previous

ഒടുവിൽ ഞാൻ ജീസസിനെ കണ്ടെത്തി’: മോഹിനി ‘എനിക്ക് നേരെ ദുർമന്ത്രവാദം, 13 പിശാചുക്കളെ അവരയച്ചു

Read Next

“എസി റൂമിൽ നിന്നിറങ്ങി ജനങ്ങൾക്കിടയിലൂടെ ഇത്തിരി വെയിലുകൊണ്ട് നടന്നാൽ കേരളം എങ്ങനെയൊക്കെ മാറിയിരിക്കുന്നു എന്ന് അനുഭവിച്ചറിയാം”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »