നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; വധു പഞ്ചായത്ത് വൈസ് പ്രസിഡന്റ്


മലപ്പുറം: നടനും കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തു ക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നിരവധിപേരാണ് പ്രിയ താരത്തിന് ആശംസകളുമായി എത്തിയത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഉല്ലാസിന് രണ്ട് ആൺമക്കളുണ്ട്. ഇന്ദുജിത്തും സൂര്യജിത്തും. ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് ഉല്ലാസ് മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്.


Read Previous

ബംഗ്ലാദേശ് കലാപം: ഭീകരർ അടക്കം 1,200 തടവുകാർ രക്ഷപെട്ടു, ആയുധങ്ങളുമായി ഇവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചേക്കുമെന്ന് ബോർഡർ ഗാർഡ് ബംഗ്ലാദേശ് ബി.എസ്.എഫിന് മുന്നറിയിപ്പ് നല്‍കി, ഇടക്കാല സർക്കാർ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാൽ ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങും മകന്‍ സജീബ് വാസേദ്

Read Next

ആദ്യമെത്തിയത് വെള്ളാർമല സ്‌കൂളിൽ; ദുരന്തത്തിന്റെ തീവ്രത നേരിട്ട് മനസ്സിലാക്കി, ബെയ്‌ലി പാലം കടന്നു; ദുരന്തഭൂമിയില്‍ നടന്നെത്തി പ്രധാനമന്ത്രി; കാര്യങ്ങള്‍ വിശദീകരിച്ച് ഉദ്യോഗസ്ഥര്‍; വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »