മദ്യപിച്ച് ബഹളമുണ്ടാക്കി, നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍


കൊല്ലം: നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍. ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുട ര്‍ന്നാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉച്ചയോ ടെയാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്.

ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിനായകന്‍ തന്നെയാണ് പൊലീ സിനെ വിളിച്ചുവരുത്തിയെന്നും പറയുന്നുണ്ട്. സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരോട് വിനായകന്‍ തട്ടിക്കയറി. തന്നെ എന്തിനാണ് പിടിച്ചുവച്ചിരിക്കുന്നതെന്നും തനിക്ക് ഒരു പരാതി നല്‍കാനുണ്ടെന്നും പറഞ്ഞാണ് നടന്‍ ബഹളം വച്ചത്.

മദ്യപിച്ച നടന്‍ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. വിനായകനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീടാണ് അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവര്‍ത്തകരുമായി തട്ടിക്കയറിയെന്നും പരാതിയുണ്ട്.


Read Previous

പാകിസ്ഥാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും റഡാറുകളെയും പൂര്‍ണമായും ഇന്ത്യന്‍ ചാവേര്‍ ഡ്രോണ്‍ തകര്‍ത്തു , ഏഴ് പാക്‌ സൈനികര്‍ കൊല്ലപെട്ടു; എന്താണ് എച്ച് ക്യൂ9?

Read Next

മലയാളം പഠിച്ച് അധ്യാപികയായി; ‘എന്റെ കഥ കേള്‍ക്കുക’, ബിഹാര്‍ പെണ്‍കുട്ടി സുഹൃത്തിന് അയച്ച കത്ത് ആറാം ക്ലാസ് പാഠപുസ്തകത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »