Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാര്‍ത്തയറിഞ്ഞ് ആളുകളെത്തുമോയെന്ന് പേടി; 12 കോടി വിഷു ബംപര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി


ആലപ്പുഴ: വിഷു ബംപര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരന്(76). സിആര്‍എഫ് വിമുക്തഭടനായ ഇദ്ദേഹം കൊച്ചിയിലെ ബാങ്കില്‍ കുറച്ചുകാലം സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു.

സ്ഥിരം ലോട്ടറിയെടുക്കുന്നയാളെന്നും വാര്‍ത്ത അറിഞ്ഞയുടന്‍ ആളുകളെത്തുമോയെ ന്നാണ് പേടിയെന്നും വിശ്വംഭരന്‍ പറഞ്ഞു. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല, എല്ലാത്തവണയും വിഷു ബംപറെടുക്കാറുണ്ട്. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും എടുത്ത വേറൊരു ടിക്കറ്റിന് ലഭിച്ചിട്ടുണ്ടെന്നും വിശ്വംഭരന്‍ പറഞ്ഞു

ലോട്ടറി അടിച്ചാല്‍ പൈസ കൊടുക്കാന്‍ ആളുണ്ടോയെന്ന ചോദ്യത്തിന് ഇത് പോലത്തെ രണ്ടെണ്ണം കിട്ടിയാലും കൊടുക്കാന്‍ ആളുണ്ടന്നായിരുന്നു പ്രതികരണം. ലോട്ടറിത്തുക കൊണ്ട് വീട് നന്നാക്കണമെന്നാണ് ആദ്യം തോന്നുന്നതെന്നും അടുത്ത ബന്ധുക്കള്‍ക്ക് വീട് വച്ചുനല്‍കണമെന്നും വിശ്വംഭരന്‍ പറഞ്ഞു. വിസി 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.


Read Previous

ധ്യാനിക്കുമ്പോൾ ക്യാമറ എന്തിന്? പ്രധാനമന്ത്രിയുടെ കന്യാകുമാരി യാത്രയെ പരിഹസിച്ച് മമത ബാനർജി

Read Next

ആര് ആരില്‍നിന്നു പഠിച്ച കഥയാണാവോ?’; ആ എക്‌സാലോജിക് അല്ല ഇതെന്ന് തോമസ് ഐസക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »